ഞായറാഴ്ച വിവാഹം നടക്കാനിരിക്കെ കണ്ണൂരില്‍ യുവതി കുഴഞ്ഞുവീണ് മരിച്ചു, ദാരുണം
കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കനായില്ല
കണ്ണൂരിൽ വിവാഹത്തിന് ദിവസങ്ങൾ മാത്രം ശേഷിക്കേ 23 കാരി കുഴഞ്ഞുവീണ് മരിച്ചു. ശ്രീകണ്ഠപുരം സ്വദേശിനിയായ ഫാത്തിമത്ത് റാനയാണ് (23) ദാരുണമായി അന്ത്യം സംഭവിച്ചത്.
വരുന്ന ഞായറാഴ്ചയായിരുന്നു ഇവരുടെ വിവാഹം നിശ്ചയിച്ചിരുന്നത്. വീട്ടിൽ വെച്ച് കുഴഞ്ഞുവീണയുടൻ തന്നെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സി.പി. പോക്കർ - കെ.വി. റമീസ ദമ്പതികളുടെ മകളാണ്.
Comments ()