ഹോട്ടൽ മുകൾനിലയിൽ നിന്ന് വീണ് 27കാരി മരിച്ചു, ഒപ്പമുണ്ടായിരുന്ന യുവാവ് നിരീക്ഷണത്തിൽ

സംഭവം ഇന്നലെ വൈകിട്ട് ആറുമണിയോടെയാണ് ഉണ്ടായത്. ഈ മാസം 20ന് എറണാകുളം സ്വദേശിയായ യുവാവിനൊപ്പം വൃന്ദ ഹോട്ടലിൽ മുറിയെടുത്തിരുന്നു. ഇരുവരും കുറച്ചുകാലമായി ഒരുമിച്ച് താമസിച്ചിരുന്നതായാണ് പൊലീസിന്റെ പ്രാഥമിക വിവരം.

ഹോട്ടൽ മുകൾനിലയിൽ നിന്ന് വീണ് 27കാരി മരിച്ചു, ഒപ്പമുണ്ടായിരുന്ന യുവാവ് നിരീക്ഷണത്തിൽ

കൊല്ലം: കൊല്ലം നഗരത്തിലെ സ്വകാര്യ ഹോട്ടലിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. ആലപ്പുഴ കണിച്ചുകുളങ്ങര സ്വദേശിനി വൃന്ദ (27) ആണ് മരിച്ചത്. ഹോട്ടലിന്റെ മുകൾനിലയിൽ നിന്ന് താഴേക്ക് വീണാണ് മരണം സംഭവിച്ചതെന്ന് പൊലീസ് അറിയിച്ചു.

സംഭവം ഇന്നലെ വൈകിട്ട് ആറുമണിയോടെയാണ് ഉണ്ടായത്. ഈ മാസം 20ന് എറണാകുളം സ്വദേശിയായ യുവാവിനൊപ്പം വൃന്ദ ഹോട്ടലിൽ മുറിയെടുത്തിരുന്നു. ഇരുവരും കുറച്ചുകാലമായി ഒരുമിച്ച് താമസിച്ചിരുന്നതായാണ് പൊലീസിന്റെ പ്രാഥമിക വിവരം.

സംഭവത്തിന് പിന്നാലെ യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യം ചെയ്യുകയാണ്. ഇയാൾ നിലവിൽ പൊലീസ് നിരീക്ഷണത്തിലാണ്. ഹോട്ടൽ മുറിയിൽ നിന്ന് ആത്മഹത്യാക്കുറിപ്പും അന്വേഷണസംഘത്തിന് ലഭിച്ചിട്ടുണ്ട്.

മരണത്തിലേക്ക് നയിച്ച സാഹചര്യങ്ങൾ വ്യക്തമാക്കുന്നതിനായി പൊലീസ് അന്വേഷണം ഊർജിതമാക്കി. ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെയുള്ള തെളിവുകൾ പരിശോധിച്ചുവരികയാണ്. യുവതിയുടെ മരണവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ അന്വേഷണത്തിന് ശേഷമേ വ്യക്തമാകൂ.