ഗർഭാശയ ശസ്ത്രക്രിയയ്ക്ക് പിന്നാലെ ആരോഗ്യനില വഷളായി; 49കാരിക്ക് ദാരുണാന്ത്യം

ഈ മാസം എട്ടിന് കോഴിക്കോട് മാതൃശിശു സംരക്ഷണകേന്ദ്രത്തിലായിരുന്നു തങ്കമണിയുടെ ശസ്ത്രക്രിയ. പിറ്റേന്ന് മുറിയിലേക്ക് മാറ്റിയതിനു പിന്നാലെ ഛർദ്ദിയും പനിയും അനുഭവപ്പെട്ടതായി ബന്ധുക്കൾ പറയുന്നു

ഗർഭാശയ ശസ്ത്രക്രിയയ്ക്ക് പിന്നാലെ ആരോഗ്യനില വഷളായി; 49കാരിക്ക് ദാരുണാന്ത്യം

കോഴിക്കോട്: ഗർഭാശയം നീക്കം ചെയ്തതിന് പിന്നാലെ ആരോഗ്യനില വഷളായ വീട്ടമ്മ കോഴിക്കോട് മെഡിക്കൽ കോളജിൽ മരിച്ചു. വടകര മന്ദരത്തൂർ സ്വദേശിനി തങ്കമണി (49) ആണ് മരിച്ചത്. സംഭവത്തിൽ ചികിത്സാ പിഴവ് ആരോപിച്ച് പൊലീസ് കേസെടുത്തു.

ഈ മാസം എട്ടിന് കോഴിക്കോട് മാതൃശിശു സംരക്ഷണകേന്ദ്രത്തിലായിരുന്നു തങ്കമണിയുടെ ശസ്ത്രക്രിയ. പിറ്റേന്ന് മുറിയിലേക്ക് മാറ്റിയതിനു പിന്നാലെ ഛർദ്ദിയും പനിയും അനുഭവപ്പെട്ടതായി ബന്ധുക്കൾ പറയുന്നു. ഭക്ഷണം കഴിച്ചാൽ ഛർദ്ദിക്കുന്ന അവസ്ഥയിലായിരുന്നു ഇവർ.

തുടർന്ന് വൻകുടലിൽ മുറിവുണ്ടായതായി ഡോക്ടർമാർ അറിയിച്ചെന്നും ബന്ധുക്കൾ ആരോപിച്ചു. ഇതോടെ വീണ്ടും ശസ്ത്രക്രിയ നടത്തിയെങ്കിലും തങ്കമണിയുടെ ജീവൻ രക്ഷിക്കാനായില്ല. ഇന്നലെ വൈകിട്ട് അഞ്ചോടെയായിരുന്നു മരണം. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.