പുലർച്ചെ സ്ലീപ്പർ കോച്ചിൽ കയറി യുവതിയെ ഉപദ്രവിച്ചു; 42കാരൻ അറസ്റ്റിൽ
ചൊവ്വാഴ്ച പുലർച്ചെയാണ് സംഭവം. കണ്ണൂരിൽനിന്ന് ചെന്നൈയിലേക്ക് യാത്ര ചെയ്യുകയായിരുന്ന യുവതി സഞ്ചരിച്ച സ്ലീപ്പർ കോച്ചിലെത്തിയ പ്രതി യുവതിയോട് ലൈംഗികാതിക്രമം നടത്തുകയായിരുന്നു
പാലക്കാട്: വെസ്റ്റ് കോസ്റ്റ് എക്സ്പ്രസ് ട്രെയിനിലെ യാത്രക്കാരിയായ യുവതിയെ ശാരീരികമായി ഉപദ്രവിച്ച കേസിൽ പ്രതിയെ റെയിൽവേ പൊലീസ് അറസ്റ്റ് ചെയ്തു. പാലക്കാട് പെരിങ്ങോട്ടുകുറിശ്ശി സ്വദേശി ചെന്താമരാക്ഷൻ (42) ആണ് പിടിയിലായത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
ചൊവ്വാഴ്ച പുലർച്ചെയാണ് സംഭവം. കണ്ണൂരിൽനിന്ന് ചെന്നൈയിലേക്ക് യാത്ര ചെയ്യുകയായിരുന്ന യുവതി സഞ്ചരിച്ച സ്ലീപ്പർ കോച്ചിലെത്തിയ പ്രതി യുവതിയോട് ലൈംഗികാതിക്രമം നടത്തുകയായിരുന്നു. സംഭവത്തെ തുടർന്ന് യുവതി ഫോണിലൂടെ പരാതി അറിയിച്ചതോടെ റെയിൽവേ പൊലീസ് നടപടി സ്വീകരിച്ചു. തുടർന്ന് പാലക്കാട് വെച്ചാണ് പ്രതിയെ പിടികൂടിയത്.
എസ്ഐ പ്രവീൺ കെ.ജെ, എസ്ഐമാരായ പ്രമോദ്, സുബൈദ, സിവിൽ പൊലീസ് ഓഫീസർമാരായ ഗോകുൽ, ശ്രീനാരായണൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. തുടർനടപടികൾക്കു ശേഷം ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Comments ()