ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ശേഷം വിദേശത്തുള്ള മകനെ വിവരമറിയിച്ച് 65കാരൻ; കോതമംഗലത്ത് ദാരുണ സംഭവം

കോതമംഗലത്ത് ഭർത്താവ് ഭാര്യയെ കുത്തിക്കൊന്നു. മാരമംഗലം ഹാപ്പി നഗർ സ്വദേശിയായ കുഞ്ഞമ്മ ആണ് കൊല്ലപ്പെട്ടത്.

ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ശേഷം വിദേശത്തുള്ള മകനെ വിവരമറിയിച്ച് 65കാരൻ; കോതമംഗലത്ത് ദാരുണ സംഭവം

എറണാകുളം കോതമംഗലം മാരമംഗലം ഹാപ്പി നഗറിൽ ഭർത്താവ് ഭാര്യയെ കുത്തിക്കൊന്നു. ഹാപ്പി നഗർ സ്വദേശി കുഞ്ഞമ്മ (61) ആണ് വീടിനുള്ളിൽ കൊല്ലപ്പെട്ടത്. സംഭവത്തിൽ ഭർത്താവ് പി.വി. കുര്യാക്കോസിനെ (65) കോതമംഗലം പോലീസ് കസ്റ്റഡിയിലെടുത്തു.

ഇന്ന് പുലർച്ചെ രണ്ട് മണിയോടെയാണ് ദാരുണമായ സംഭവം നടന്നത്. കൊലപാതകത്തിന് ശേഷം കുര്യാക്കോസ് തന്നെ വിദേശത്തുള്ള മകനെ ഫോണിൽ വിളിച്ച് വിവരമറിയിക്കുകയായിരുന്നു. ശസ്ത്രക്രിയയ്ക്ക് ശേഷം വിശ്രമത്തിലായിരുന്ന കുര്യാക്കോസും ഭാര്യ കുഞ്ഞമ്മയും മാത്രമാണ് വീട്ടിൽ താമസിച്ചിരുന്നത്. കൊലപാതകത്തിന് പിന്നിലെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. മേൽനടപടികൾ പൂർത്തിയാക്കിയ കോതമംഗലം പോലീസ് സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.