കുടുംബവഴക്കിനെ തുടർന്ന് പുഴയിൽ ചാടിയ യുവതിക്ക് മുതലയുടെ ആക്രമണം; നാട്ടുകാർ രക്ഷപ്പെടുത്തി
ജീവനൊടുക്കാൻ പുഴയിൽ ചാടിയ യുവതിയെ മുതല ആക്രമിച്ചു.
ബെംഗളൂരു: ജീവനൊടുക്കാനായി പുഴയിലേക്ക് ചാടിയ യുവതിയെ മുതല ആക്രമിച്ചു. കാലിന് ഗുരുതരമായി പരുക്കേറ്റ യുവതിയെ പ്രദേശവാസികൾ ചേർന്ന് അത്ഭുതകരമായി രക്ഷപ്പെടുത്തി. കുക്കെ സുബ്രഹ്മണ്യയിലെ കുമാരധാര നദിയിലാണ് കഴിഞ്ഞ ദിവസം നാടകീയ സംഭവങ്ങൾ അരങ്ങേറിയത്.
കുടുംബവഴക്കിനെ തുടർന്ന് യുവതി നദിയിലേക്ക് ചാടുകയായിരുന്നു. എന്നാൽ വെള്ളത്തിലിറങ്ങിയ ഉടൻ തന്നെ മുതല കാലിൽ കടിക്കുകയായിരുന്നു. യുവതിയുടെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് മുതലയുടെ പിടിയിൽ നിന്ന് യുവതിയെ രക്ഷപെടുത്തി കരയ്ക്കെത്തിച്ചതും ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതും.
വിവരമറിഞ്ഞ് സ്ഥലത്തെത്തിയ സുബ്രഹ്മണ്യ പോലീസ് യുവതിയുടെ ബന്ധുക്കളെ വിവരമറിയിച്ചു. തുടർന്ന് ഇവർക്ക് ആവശ്യമായ കൗൺസലിങ് നൽകിയ ശേഷം ബന്ധുക്കൾക്കൊപ്പം വിട്ടയച്ചതായി പോലീസ് വ്യക്തമാക്കി.
Comments ()