യുവതിയുടെ ആത്മഹത്യ: പ്രേരണാക്കുറ്റത്തിന് യുവാവ് അറസ്റ്റിൽ

കാരാളികോണം സ്വദേശി മുഹമ്മദ് ഷാൻ (25) തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിയപ്പോഴാണ് അറസ്റ്റിലായത്.

യുവതിയുടെ ആത്മഹത്യ: പ്രേരണാക്കുറ്റത്തിന്  യുവാവ് അറസ്റ്റിൽ

ഓയൂർ: വനിതാ സുഹൃത്തിനെ ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ച കേസിൽ വിദേശത്തായിരുന്ന യുവാവ് പിടിയിലായി. കാരാളികോണം സ്വദേശി മുഹമ്മദ് ഷാൻ (25) ആണ് തിരുവനന്തപുരം വിമാനത്താവളത്തിൽ വന്നിറങ്ങിയ ഉടൻ അറസ്റ്റിലായത്. 2025-ൽ പുതുശ്ശേരി കരിങ്ങന്നൂർ സ്വദേശിനിയായ യുവതി ജീവനൊടുക്കിയ സംഭവത്തിലാണ് നടപടി. കേസെടുത്തതിന് പിന്നാലെ വിദേശത്തായിരുന്ന പ്രതിക്കായി പൊലീസ് തിരച്ചിൽ നോട്ടിസ് പുറപ്പെടുവിച്ചിരുന്നു. അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.