ശമ്പളമില്ലാതെ മാസങ്ങളോളം ജോലി; ഒമാനിൽ തൊഴിൽ ചൂഷണം ആരോപിച്ച് ഇന്ത്യൻ യുവതി എംബസിയുടെ സഹായം തേടി
പ്രതിമാസം 200 ഒമാനി റിയാൽ ശമ്പളം വാഗ്ദാനം ചെയ്താണ് ഒരു റിക്രൂട്ട്മെന്റ് ഏജൻസി യുവതിയെ ഒമാനിലേക്ക് അയച്ചത്. എന്നാൽ അവിടെ എത്തിയശേഷം വാഗ്ദാനം ചെയ്ത തൊഴിൽ വ്യവസ്ഥകൾ പാലിക്കപ്പെട്ടില്ലെന്നാണ് ആരോപണം
വീട്ടുജോലിക്കായി ഒമാനിലെത്തിയ ഇന്ത്യൻ യുവതി തൊഴിലിടത്തിൽ കടുത്ത ചൂഷണം നേരിട്ടെന്ന പരാതിയുമായി മസ്കറ്റിലെ ഇന്ത്യൻ എംബസിയെ സമീപിച്ചു. ഹൈദരാബാദ് സ്വദേശിനിയായ ഷബ്നം ബീഗമാണ് സുരക്ഷയും നാട്ടിലേക്ക് മടങ്ങാനുള്ള സഹായവും ആവശ്യപ്പെട്ട് എംബസിയിൽ അഭയം തേടിയതെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
പ്രതിമാസം 200 ഒമാനി റിയാൽ ശമ്പളം വാഗ്ദാനം ചെയ്താണ് ഒരു റിക്രൂട്ട്മെന്റ് ഏജൻസി യുവതിയെ ഒമാനിലേക്ക് അയച്ചത്. എന്നാൽ അവിടെ എത്തിയശേഷം വാഗ്ദാനം ചെയ്ത തൊഴിൽ വ്യവസ്ഥകൾ പാലിക്കപ്പെട്ടില്ലെന്നാണ് ആരോപണം. ഒരു വീട്ടിൽ മാത്രം ജോലി ചെയ്യുമെന്ന് പറഞ്ഞെങ്കിലും ഒന്നിലധികം വീടുകളിൽ ജോലി ചെയ്യേണ്ടി വന്നതായും ദിവസേന 15 മണിക്കൂർ വരെ ജോലി ചെയ്യിപ്പിച്ചെന്നും മതിയായ ഭക്ഷണവും താമസസൗകര്യവും ലഭിച്ചില്ലെന്നും കുടുംബം ആരോപിക്കുന്നു. കഴിഞ്ഞ നാല് മാസമായി ശമ്പളവും ലഭിച്ചിട്ടില്ലെന്നാണ് പരാതിയിൽ പറയുന്നത്.
തുടർച്ചയായ തൊഴിൽ ചൂഷണം സഹിക്കാനാകാതെ യുവതി തൊഴിലുടമയുടെ വീട്ടിൽ നിന്ന് രക്ഷപ്പെട്ട് ഇന്ത്യൻ എംബസിയുടെ സംരക്ഷണം തേടുകയായിരുന്നു. നിലവിൽ എംബസിയുടെ സഹായത്തോടെ നാട്ടിലേക്ക് മടങ്ങാനുള്ള നടപടികൾ പ്രതീക്ഷിച്ച് കഴിയുകയാണ്. ഷബ്നത്തിന്റെ സുരക്ഷ ഉറപ്പാക്കുകയും എത്രയും വേഗം ഇന്ത്യയിലേക്ക് തിരിച്ചെത്തിക്കാൻ ഇടപെടണമെന്നും ആവശ്യപ്പെട്ട് കുടുംബം വിദേശകാര്യ മന്ത്രാലയത്തെയും വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിനെയും സമീപിച്ചിട്ടുണ്ട്.
Comments ()