15 വർഷമായി സൗദിയിൽ ജോലി; സൗദി അറേബ്യയിൽ താമസസ്ഥലത്തെ കിടപ്പുമുറിയിൽ പ്രവാസി മരിച്ച നിലയിൽ

പരിശോധനയിൽ ഹൃദയാഘാതമാണ് മരണകാരണമെന്ന് സ്ഥിരീകരിച്ചതായി പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ഭാര്യ ഹസീനയാണ്

15 വർഷമായി സൗദിയിൽ ജോലി; സൗദി അറേബ്യയിൽ താമസസ്ഥലത്തെ കിടപ്പുമുറിയിൽ  പ്രവാസി മരിച്ച നിലയിൽ

റിയാദ്: സൗദി അറേബ്യയിലെ ഹഫർ അൽ ബാത്തിനിൽ ഇന്ത്യൻ പ്രവാസിയെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. ഉത്തർപ്രദേശ് സ്വദേശിയായ അഷ്‌റഫ് അൻസാരി (53)യാണ് മരിച്ചത്. കഴിഞ്ഞ 15 വർഷമായി പ്രദേശത്തെ ഒരു സൗദി കുടുംബത്തിൽ ജോലിചെയ്തുവരികയായിരുന്നു അദ്ദേഹം.

കഴിഞ്ഞ ഞായറാഴ്ച താമസസ്ഥലത്തെ കിടപ്പുമുറിയിലാണ് അഷ്‌റഫിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. വിവരം ലഭിച്ചതിനെ തുടർന്ന് ബന്ധപ്പെട്ട അധികൃതർ സ്ഥലത്തെത്തി പരിശോധന നടത്തി. പിന്നീട് മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മാറ്റി.

പരിശോധനയിൽ ഹൃദയാഘാതമാണ് മരണകാരണമെന്ന് സ്ഥിരീകരിച്ചതായി പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ഭാര്യ ഹസീനയാണ്. ഇമ്രാൻ അൻസാരി, സുബീന, റുബീന എന്നിവരാണ് മക്കൾ.

ഇന്ത്യൻ എംബസിയുടെ സഹകരണത്തോടെ ഒ.ഐ.സി.സി ഹഫർ അൽ ബാത്തിൻ പ്രസിഡന്റ് വിബിൻ മറ്റത്തിന്റെ നേതൃത്വത്തിൽ നിയമനടപടികൾ പൂർത്തിയാക്കി. തുടർന്ന് അഷ്‌റഫ് അൻസാരിയുടെ മൃതദേഹം ഹഫർ അൽ ബാത്തിനിൽ തന്നെ ഖബറടക്കി.