സുഹൃത്തിന്റെ മരണാനന്തര ചടങ്ങിൽ പങ്കെടുത്ത് മടങ്ങുന്നതിനിടെ ദുരന്തം; ചെക്ക് പോസ്റ്റിൽ തലയിടിച്ച് യുവാവ് മരിച്ചു

തട്ടേക്കാട് ചെക്ക് പോസ്റ്റിന് സമീപം സ്ഥാപിച്ചിരുന്ന ക്രോസ് ബാറിൽ തല ഇടിച്ചതിനെ തുടർന്ന് മോൻസി നിയന്ത്രണം വിട്ട് റോഡിലേക്ക് വീഴുകയായിരുന്നു

സുഹൃത്തിന്റെ മരണാനന്തര ചടങ്ങിൽ പങ്കെടുത്ത് മടങ്ങുന്നതിനിടെ ദുരന്തം; ചെക്ക് പോസ്റ്റിൽ തലയിടിച്ച് യുവാവ് മരിച്ചു

കോതമംഗലം: തട്ടേക്കാട് പക്ഷിസങ്കേതത്തിന് സമീപം ഉണ്ടായ അപകടത്തിൽ ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. ഇടുക്കി കഞ്ഞിക്കുഴി സ്വദേശിയായ മോൻസി ജോർജ് (48) ആണ് മരിച്ചത്.

വാഹനാപകടത്തിൽ മരിച്ച സുഹൃത്തിന് അന്ത്യാഞ്ജലി അർപ്പിച്ച ശേഷം രാത്രി ബൈക്കിൽ വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടം ഉണ്ടായത്. തട്ടേക്കാട് ചെക്ക് പോസ്റ്റിന് സമീപം സ്ഥാപിച്ചിരുന്ന ക്രോസ് ബാറിൽ തല ഇടിച്ചതിനെ തുടർന്ന് മോൻസി നിയന്ത്രണം വിട്ട് റോഡിലേക്ക് വീഴുകയായിരുന്നു.

രക്തസ്രാവത്തോടെ റോഡിൽ കിടന്നിരുന്ന മോൻസിയെ നാട്ടുകാർ ഉടൻ ആശുപത്രിയിലേക്ക് എത്തിക്കാൻ ശ്രമിച്ചെങ്കിലും യാത്രാമധ്യേ മരണം സംഭവിച്ചു.

ചേലച്ചുവടിലെ ഒരു ഹോട്ടലിൽ ജോലി ചെയ്തിരുന്ന മോൻസി ഇടുക്കി കഞ്ഞിക്കുഴി ആൽപ്പാറ വഴേപ്പറമ്പ് കുടുംബാംഗമാണ്. മൃതദേഹം നിയമനടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് കൈമാറി. സംസ്കാരച്ചടങ്ങുകൾ പൂർത്തിയായി.