കിടപ്പുമുറിയിൽ രക്തത്തിൽ കുളിച്ച് മരിച്ച നിലയിൽ യുവാവ്, പുലർച്ചെ മാതാവ് കണ്ടത് ഞെട്ടിക്കുന്ന കാഴ്ച
വീടിന്റെ പ്രവേശനവാതിൽ പുറത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നതിനാൽ സംശയം തോന്നിയ അവർ അകത്ത് കയറി പരിശോധിച്ചപ്പോഴാണ് ബിജുവിനെ കട്ടിലിൽ അനക്കമില്ലാതെ കിടക്കുന്നതായി കണ്ടത്
കോഴിക്കോട്; യുവാവിനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. പാളയം പുതിയ കോവിലകം പറമ്പ് നഗർ സ്വദേശിയായ ബിജുവിന്റെ മൃതദേഹമാണ് സ്വന്തം കിടപ്പുമുറിയിൽ രക്തത്തിൽ കുളിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
പുലർച്ചെ പാൽ കറക്കാൻ വിളിക്കാനെത്തിയ മാതാവാണ് ആദ്യം അസ്വാഭാവിക സാഹചര്യം ശ്രദ്ധിച്ചത്. വീടിന്റെ പ്രവേശനവാതിൽ പുറത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നതിനാൽ സംശയം തോന്നിയ അവർ അകത്ത് കയറി പരിശോധിച്ചപ്പോഴാണ് ബിജുവിനെ കട്ടിലിൽ അനക്കമില്ലാതെ കിടക്കുന്നതായി കണ്ടത്. സമീപത്ത് രക്തം കെട്ടിക്കിടക്കുന്നതും ശ്രദ്ധയിൽപ്പെട്ടതോടെ ഉടൻ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.
സംഭവസ്ഥലത്തെത്തിയ പൊലീസ് സംഘം പരിശോധന നടത്തി തെളിവുകൾ ശേഖരിച്ചു. മരണത്തിന്റെ കൃത്യമായ കാരണം കണ്ടെത്തുന്നതിനായി മൃതദേഹം ഇൻക്വസ്റ്റിന് ശേഷം പോസ്റ്റ്മോർട്ടത്തിനായി മാറ്റി. ശാസ്ത്രീയ പരിശോധനാ റിപ്പോർട്ടുകൾ ലഭിച്ച ശേഷമേ മരണത്തിന്റെ സാഹചര്യത്തിൽ വ്യക്തത വരികയുള്ളൂവെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ വിലയിരുത്തൽ.
Comments ()