ഇന്ത്യൻ ഫുട്‌ബോളിന്റെ ആഗോള സ്വപ്നങ്ങൾക്ക് ചിറകേകി ഡോ. മുഹമ്മദ് ഖാൻ; 'Zor Se Bharat 2034' പദ്ധതിക്ക് തുടക്കം
ഇന്ത്യന്‍ ഫുട്‌ബോളിന്റെ ആഗോള സ്വപ്നങ്ങള്‍ക്ക് ചിറകേകി ഡോ. മുഹമ്മദ് ഖാന്‍
ഇന്ത്യന്‍ ഫുട്‌ബോള്‍ രംഗത്ത് പുതിയൊരു ചരിത്ര അധ്യായത്തിന് തുടക്കമിട്ടുകൊണ്ട് ആഗോള ശ്രദ്ധ നേടുകയാണ് ഡോ. മുഹമ്മദ് ഖാന്‍. പ്രമുഖ ആഗോള ബിസിനസ് സ്ഥാപനമായ 'ഖാന്‍സ് ഇന്റര്‍നാഷണല്‍' ചെയര്‍മാനായ അദ്ദേഹം, കേവലം ഒരു വ്യവസായി എന്നതിലുപരി കായികലോകത്തിന് വലിയൊരു ദിശാബോധം നല്‍കുന്ന ദീര്‍ഘദര്‍ശികൂടിയാണ്. ഭാരതത്തിന്റെ കായിക ഭാവിയെ ലോകത്തിന്റെ നെറുകയിലെത്തിക്കുക എന്ന ലക്ഷ്യത്തോടെ അദ്ദേഹം ആവിഷ്‌കരിച്ച 'Zor Se Bharat 2034' എന്ന പദ്ധതി കായിക പ്രേമികള്‍ക്കിടയില്‍ വലിയ പ്രതീക്ഷയാണ് നല്‍കുന്നത്.

ഗ്രാമീണ മേഖലകളില്‍ നിന്നുള്‍പ്പെടെ കഴിവുള്ള കളിക്കാരെ കണ്ടെത്തുകയും അവര്‍ക്ക് മികച്ച പരിശീലനം നല്‍കുകയും ചെയ്യുക എന്നതാണ് അദ്ദേഹത്തിന്റെ ലക്ഷ്യം. സ്‌പോര്‍ട്‌സ് സയന്‍സ് ഉപയോഗിച്ചുള്ള ട്രെയിനിംഗ്, കോച്ചുകള്‍ക്കുള്ള അന്താരാഷ്ട്രതലത്തിലുള്ള പരിശീലനം എന്നിവയിലൂടെ കളിക്കാരുടെ പ്രകടനം മെച്ചപ്പെടുത്താന്‍ അദ്ദേഹം നേതൃത്വം നല്‍കുന്നു. കളിക്കാരുടെ തെരഞ്ഞെടുപ്പ് (Trials), ഫണ്ട് വിനിയോഗം, പുരോഗതി എന്നിവ പൂര്‍ണ്ണമായും സുതാര്യമായി പരസ്യപ്പെടുത്തുമെന്ന് ഉറപ്പുനല്‍കുന്ന രീതിയിലാണ് അദ്ദേഹം ഈ പദ്ധതി രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.

2026 ഫിഫ വേള്‍ഡ് കപ്പ് ഫൈനലിന് വേദിയാകുന്ന അമേരിക്കയിലെ പ്രശസ്തമായ ന്യൂയോര്‍ക്ക് ന്യൂ ജേഴ്സി സ്റ്റേഡിയത്തില്‍ വെച്ചാണ് ഡോ. മുഹമ്മദ് ഖാന്‍ ഈ സ്വതന്ത്ര പദ്ധതി പ്രഖ്യാപിച്ചത്. കായികരംഗത്തോടുള്ള അദ്ദേഹത്തിന്റെ കടുത്ത അഭിനിവേശവും ഇന്ത്യയിലെ പ്രതിഭകളെ അന്താരാഷ്ട്ര തലത്തിലേക്ക് ഉയര്‍ത്താനുള്ള ആഗ്രഹവുമാണ് ഇത്തരമൊരു സംരംഭത്തിന് പിന്നില്‍.

മലപ്പുറം ജില്ലയിലെ പെരുവള്ളൂര്‍ എന്ന കൊച്ചുഗ്രാമത്തില്‍ ജനിച്ച ഡോ. ഖാന്‍, സര്‍ക്കാര്‍ സ്‌കൂള്‍ വിദ്യാഭ്യാസത്തിനു ശേഷം ഗവണ്‍മെന്റ് ആര്‍ട്‌സ് കോളേജില്‍ നിന്നാണ് സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദം നേടിയത്. തുടര്‍ന്ന് ഫോട്ടോഗ്രഫിയില്‍ ഉപരിപഠനം പൂര്‍ത്തിയാക്കിയ അദ്ദേഹത്തിന്റെ ചെറുപ്പകാലത്തെ പ്രധാന ലക്ഷ്യം ഒരു സിനിമാ നടനാവുക എന്നതായിരുന്നു. ഇതിനായി നൃത്തം അഭ്യസിച്ച അദ്ദേഹം, പിന്നീട് സിനിമകളുടെ ലൊക്കേഷന്‍ ഫോട്ടോഗ്രാഫറായും സിനിമാ മാസികകളുടെ ഫോട്ടോഗ്രാഫറായും പ്രവര്‍ത്തിച്ചു. 'സിനിമ ടുഡെ', 'ഫിലിം സ്റ്റാര്‍' എന്നീ സിനിമാ പ്രസിദ്ധീകരണങ്ങള്‍ ആരംഭിച്ചെങ്കിലും അവ തുടര്‍ന്നു കൊണ്ടുപോകാന്‍ സാധിച്ചില്ല. ഈ അനുഭവങ്ങളുടെ വെളിച്ചത്തിലാണ് അദ്ദേഹം പിന്നീട് 'ഖാന്‍സ് മീഡിയ മാര്‍ക്കറ്റിംഗി'ലേക്ക് തന്റെ പ്രവര്‍ത്തനരംഗം മാറ്റുന്നത്.

എന്താണ് ഖാന്‍ മീഡിയ സിറ്റി
ഡോ. മുഹമ്മദ് ഖാന്‍ സ്ഥാപിച്ച, അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധേയമായ പ്രമുഖ മീഡിയ പ്രൊമോഷന്‍, പബ്ലിഷിംഗ്, ബ്രാന്‍ഡിംഗ് സ്ഥാപനമാണ് ഖാന്‍സ് മീഡിയ സിറ്റി. ആഗോളതലത്തിലുള്ള വലിയ കമ്പനികള്‍ക്കും ബ്രാന്‍ഡുകള്‍ക്കും ആവശ്യമായ പബ്ലിസിറ്റി, ഡിജിറ്റല്‍ മീഡിയ പ്രൊമോഷന്‍, പരസ്യ നിര്‍മ്മാണം എന്നിവയാണ് ഇവര്‍ പ്രധാനമായും നല്‍കിവരുന്നത്.

ഫിഫ, അന്താരാഷ്ട്ര ഒളിംപിക് കമ്മിറ്റി, പ്രമുഖ എയര്‍ലൈന്‍ കമ്പനികള്‍, അന്താരാഷ്ട്ര ടൂറിസം ബോര്‍ഡുകള്‍ എന്നിവയുമായി സഹകരിച്ച് ഫിഫ വേള്‍ഡ് കപ്പ്, ഒളിംപിക്‌സ്, ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവല്‍, എക്‌സ്‌പോ 2020 തുടങ്ങിയ വന്‍കിട ആഗോള പരിപാടികളില്‍ ഇവര്‍ മീഡിയ പ്രൊമോഷന്‍ പങ്കാളിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്. കൂടാതെ, ഇന്ത്യ ഗവണ്‍മെന്റിന്റെ ഡിജിറ്റല്‍ ഇന്ത്യ, മേക്ക് ഇന്‍ ഇന്ത്യ പദ്ധതികളുടെയും യു.എ.ഇ ഗവണ്‍മെന്റിന്റെ വിവിധ വിഷന്‍ ക്യാമ്പെയ്നുകളുടെയും പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ ഭാഗമാകാന്‍ ഖാന്‍സ് മീഡിയയ്ക്ക് സാധിച്ചിട്ടുണ്ട്.
Comments ()