റൊണാൾഡോയുടെ പോർച്ചുഗൽ മുന്നോട്ട്; വാർ റദ്ദാക്കിയ ഗോളിൽ ക്രോയേഷ്യൻ ആരാധകരുടെ പ്രതിഷേധം ഇഞ്ചുറി ടൈമിന്റെ അവസാന സെക്കൻഡുകളിൽ ക്രോയേഷ്യ നേടിയ സമനിലഗോൾ വാർ പരിശോധനയ്ക്ക് ശേഷം ഓഫ്‌സൈഡ് വിധിച്ച് റദ്ദാക്കിയതോടെയാണ് സ്റ്റേഡിയത്തിൽ പ്രതിഷേധം ഉയർന്നത്
പത്ത് പേരുമായി അമേരിക്കയുടെ തകർപ്പൻ ജയം; ബെൽജിയത്തിനെതിരെ ഇനി പോരാട്ടം മത്സരത്തിന്റെ തുടക്കം മുതൽ തന്നെ അമേരിക്ക ആക്രമണ ഫുട്ബോളാണ് പുറത്തെടുത്തത്. ആദ്യ പകുതിയിൽ ഫോലാരിൻ ബലോഗൻ നേടിയ ഗോളിലൂടെ അവർ ലീഡ് നേടി
മഴയിൽ തിളങ്ങി മെക്സിക്കോ; ഇക്വഡോറിനെ തോൽപ്പിച്ച് പ്രീക്വാർട്ടറിൽ കനത്ത മഴയും ഇടിമിന്നലും കാരണം വൈകിയാരംഭിച്ച മത്സരത്തിൽ തുടക്കം മുതൽ തന്നെ ആധിപത്യം പുലർത്തിയ ആതിഥേയർ ആദ്യ പകുതിയിലാണ് ഇരട്ട ഗോൾ നേട്ടം സ്വന്തമാക്കിയത്
റെക്കോർഡുകൾ വീഴ്ത്തി എംബാപ്പെ; ലോകകപ്പ് നോക്കൗട്ടിലെ പുതിയ ഗോൾവേട്ടക്കാരൻ സ്വീഡനെതിരായ നോക്കൗട്ട് മത്സരത്തിൽ ഇരട്ടഗോൾ നേടി ഫ്രാൻസിനെ മികച്ച ജയത്തിലേക്ക് നയിച്ചതോടൊപ്പം, ലോകകപ്പ് നോക്കൗട്ട് റൗണ്ടിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരമെന്ന റെക്കോർഡും 28-കാരൻ സ്വന്തമാക്കി
ഇൻജുറി ടൈമിൽ വിധിയെഴുതി യൂസ്റ്റാക്വിയോ; കാനഡ പ്രീക്വാർട്ടറിൽ ലോകകപ്പ് ചരിത്രത്തിൽ കാനഡയുടെ ഏറ്റവും മികച്ച നേട്ടങ്ങളിലൊന്നായാണ് ഈ വിജയം വിലയിരുത്തപ്പെടുന്നത്. ഇനി നെതർലൻഡ്സ്–മൊറോക്കോ മത്സരത്തിലെ വിജയികളെയാണ് കാനഡ നേരിടുക
നോക്കൗട്ടിൽ ആഫ്രിക്കൻ തരംഗം; വമ്പൻ പ്രകടനവുമായി ഒൻപത് ടീമുകൾ മൊറോക്കോ, ഈജിപ്ത്, സെനഗൽ, അൾജീരിയ, കേപ് വർദെ, ഘാന, ഐവറി കോസ്റ്റ്, കോംഗോ, സൗത്ത് ആഫ്രിക്ക എന്നീ ടീമുകളാണ് അടുത്ത ഘട്ടത്തിലേക്ക് യോഗ്യത നേടിയത്. ടുണീഷ്യ മാത്രമാണ് പുറത്തായത്
ജോർദാനെ മറികടന്ന് അർജന്റീനയ്ക്ക് തകർപ്പൻ ജയം; മെസിയുടെ റെക്കോർഡ് ഗോളോടെ ഗ്രൂപ്പ് ചാമ്പ്യന്മാർ മെസിയില്ലാതെയാണ് അർജന്റീന ആദ്യ പകുതി തുടങ്ങിയത്. തുടക്കത്തിൽ തന്നെ പന്തടക്കത്തിലും ആക്രമണങ്ങളിലും വ്യക്തമായ ആധിപത്യം പുലർത്തിയ ടീം 19-ാം മിനിറ്റിൽ ലോ സെൽസോയുടെ മനോഹരമായ ഫ്രീകിക്ക് ഗോളിലൂടെ ലീഡ് നേടി