ഉച്ചവിശ്രമത്തിനിടെ ഹൃദയാഘാതം; പ്രവാസി മലയാളി മരിച്ചു ഉച്ചഭക്ഷണത്തിന് ശേഷം വിശ്രമിക്കാനായി മുറിയിൽ കിടന്ന ഷമീറിനെ വൈകീട്ടോടെ സുഹൃത്തുക്കൾ അബോധാവസ്ഥയിൽ കണ്ടെത്തുകയായിരുന്നു
‘ക്രമക്കേട് നടക്കുന്നു എന്നറിഞ്ഞിട്ടും തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത് കൂട്ടുനിൽക്കൽ’; പ്രതിപക്ഷത്തിനെതിരെ അഭിജീത് ദിപ്കെ സ്വന്തം താൽപര്യങ്ങൾ ബാധിക്കുമ്പോൾ മാത്രം തിരഞ്ഞെടുപ്പ് ക്രമക്കേടിനെതിരെ പ്രതിഷേധിക്കുകയും മറ്റ് സംസ്ഥാനങ്ങളിൽ സമാന ആരോപണങ്ങൾ ഉയരുമ്പോൾ മൗനം പാലിക്കുകയും ചെയ്യുന്ന സമീപനം തുടരാനാകില്ലെന്നും ദിപ്കെ പറഞ്ഞു
കേരളം കാത്തിരിക്കുന്നു; 30 കോടിയുടെ ഭാഗ്യശാലി ആരാകും?,തിരുവോണം ബമ്പർ നറുക്കെടുപ്പ് നാളെ ആദ്യ സമ്മാനത്തുക 30 കോടി രൂപയായി ഉയർത്തിയതോടെ ഇത്തവണത്തെ തിരുവോണം ബമ്പറിന് വൻ സ്വീകാര്യതയാണ് ലഭിച്ചത്. 90 ലക്ഷം ടിക്കറ്റുകളാണ് ആകെ അച്ചടിച്ചത്. ഇതിൽ 89.85 ലക്ഷം ടിക്കറ്റുകളും ഇതിനകം വിറ്റുപോയതായി അധികൃതർ അറിയിച്ചു. ശേഷിക്കുന്ന ടിക്കറ്റുകളും നറുക്കെടുപ്പിന് മുമ്പായി വിറ്റുതീരുമെന്നാണ് പ്രതീക്ഷ
ബിജെപി നേതാവ് നിവേദിത സുബ്രഹ്മണ്യൻ ദേശീയ വനിതാ കമ്മിഷൻ അംഗം, കേന്ദ്രസർക്കാർ നിയമനം ഗുരുവായൂർ സ്വദേശിയായ നിവേദിത നിലവിൽ ബിജെപി തൃശൂർ നോർത്ത് ജില്ലാ പ്രസിഡന്റാണ്. മഹിളാ മോർച്ചയുടെ സംസ്ഥാന അധ്യക്ഷയായും നേരത്തെ പ്രവർത്തിച്ചിട്ടുണ്ട്. 2016ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ഗുരുവായൂർ മണ്ഡലത്തിൽ ബിജെപി സ്ഥാനാർഥിയായി മത്സരിച്ചാണ് തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ ശ്രദ്ധ നേടിയത്
നിലവിലെ മൃഗശാലയ്ക്ക് പകരം മാഡിസൺ സ്ക്വയർ; മാറ്റത്തിൽ നിലപാട് വ്യക്തമാക്കി സതീശൻ കേരള ട്രാവൽ മാർട്ടിന്റെ ഉദ്ഘാടന വേദിയിലാണ് മൃഗശാല മാറ്റുന്നതുമായി ബന്ധപ്പെട്ട മുഖ്യമന്ത്രിയുടെ നിലപാട് വീണ്ടും വ്യക്തമാക്കിയത്. നഗരത്തിനുള്ളിൽ മൃഗശാല നിലനിർത്തുന്നതിന് പകരം കൂടുതൽ അനുയോജ്യമായ അന്തരീക്ഷമുള്ള പ്രദേശത്തേക്ക് മാറ്റുന്നതാണ് ഉചിതമെന്നാണ് സർക്കാർ വാദം
മഴ ശക്തമാകുന്നു; വടക്കൻ കേരളത്തിൽ അതീവ ജാഗ്രതാ നിർദേശം ഉച്ചയ്ക്ക് ശേഷം വടക്കൻ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ മഴ ശക്തിപ്രാപിച്ചു. പ്രത്യേകിച്ച് മലയോര മേഖലകളിലാണ് നിലവിൽ ശക്തമായ മഴ അനുഭവപ്പെടുന്നത്
രാജിയില്ലെങ്കിൽ രാജ്യവ്യാപക പ്രതിഷേധം; ഗ്യാനേഷ് കുമാറിനെതിരെ CJP രംഗത്ത് വോട്ടർ പട്ടികയിലെ സ്പെഷ്യൽ ഇന്റൻസീവ് റിവിഷൻ (SIR) നടപടികൾ നിർത്തിവെക്കണമെന്നതും സംഘടനയുടെ പ്രധാന ആവശ്യങ്ങളിലൊന്നാണ്. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകൾ താൽക്കാലികമായി മരവിപ്പിക്കണമെന്നും CJP ആവശ്യപ്പെട്ടു