ബംഗാൾ ഉൾക്കടലിൽ ചക്രവാതച്ചുഴി; കേരളത്തിൽ മഴയ്ക്ക് സാധ്യത, വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് ന്യൂനമർദ്ദത്തിന്റെ സ്വാധീനത്തിൽ കേരളത്തിൽ ചൊവ്വാഴ്ച മുതൽ ശനിയാഴ്ച വരെ വിവിധയിടങ്ങളിൽ നേരിയതോ മിതമായതോ ആയ മഴ ലഭിക്കാനാണ് സാധ്യത
പകൽച്ചൂട് ശക്തമാകുന്നു,കുട്ടികളെ പുറത്തിറക്കരുത്, സ്കൂൾ അസംബ്ലികൾ ഒഴിവാക്കണമെന്ന് നിർദേശം അമിതമായ ചൂട് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങിയ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകാമെന്നാണ് മുന്നറിയിപ്പ്
നാല് നഗരങ്ങൾ, എണ്ണകേന്ദ്രങ്ങൾ; സൗദിയിൽ ഹൂതികളുടെ കനത്ത ആക്രമണം സൗദിയിലെ ഒരു പ്രദേശവും സുരക്ഷിതമായിരിക്കില്ലെന്ന മുന്നറിയിപ്പും ഹൂതികൾ നൽകിയിട്ടുണ്ട്. ഹൂതി നിയന്ത്രണത്തിലുള്ള സനാ തിരിച്ചുപിടിക്കാനുള്ള യെമൻ സേനയുടെ നീക്കം സംയുക്ത സേനയുടെ പിന്തുണയോടെ ശക്തമായതിനു പിന്നാലെയാണ് ആക്രമണങ്ങൾ വ്യാപിച്ചത്
മാസപ്പടി കേസിൽ നിർണായക നീക്കം; പിണറായി വിജയനെതിരെ എഫ്ഐആർ ആവശ്യപ്പെട്ട് ഇഡി ഇഡിയുടെ കത്ത് ലഭിച്ചതായി ഡിജിപി സ്ഥിരീകരിച്ചു. കുറച്ചുസമയം മുമ്പാണ് കത്ത് ഓഫീസിൽ ലഭിച്ചതെന്നും വിശദമായി പരിശോധിച്ച ശേഷമേ തുടർനടപടികളിലേക്ക് കടക്കുകയുള്ളൂവെന്നും ഡിജിപി വ്യക്തമാക്കി.
റിയാദിൽ മാസങ്ങളോളം അലഞ്ഞുനടന്നു; ഒടുവിൽ കെട്ടിടവരാന്തയിൽ മരിച്ച മലയാളി യുവാവിന്റെ മൃതദേഹം നാട്ടിലെത്തിച്ചു ഇക്കഴിഞ്ഞ മേയ് 18നാണ് ടിൻസെന്റിനെ അബോധാവസ്ഥയിൽ റിയാദിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വിദഗ്ധ ചികിത്സ ആവശ്യമായതിനെ തുടർന്ന് പിന്നീട് ശുമൈസി ആശുപത്രിയിലേക്ക് മാറ്റി. തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്ന അദ്ദേഹത്തിന്റെ ആരോഗ്യനില മെച്ചപ്പെട്ടതോടെ ജനറൽ വാർഡിലേക്ക് മാറ്റിയിരുന്നു.
കുഞ്ഞുമനസ്സിന്റെ ക്ഷണം, സ്നേഹപൂർവം മറുപടി; കാഞ്ചിയാർ സ്കൂളിന് അഭിനന്ദനം ഓണത്തിന്റെ ഭാഗമായി സ്കൂളിൽ ഒരുക്കിയ 101 വിഭവങ്ങളടങ്ങിയ സദ്യയാണ് ഇത്തവണത്തെ ആഘോഷത്തിന് പ്രത്യേകതയായത്. ഓഗസ്റ്റ് 21ന് അധ്യാപകരും രക്ഷിതാക്കളും ചേർന്നാണ് വിപുലമായ ഓണസദ്യ ഒരുക്കിയത്. സ്കൂളിലെ ആഘോഷത്തിന്റെ വിശദാംശങ്ങൾ പങ്കുവെച്ചുകൊണ്ടാണ് പ്രിസ്കില്ല വി.ഡി. സതീശന് കത്തയച്ചത്.
ചൂട് കൂടുന്നു, വൈദ്യുതി ഉപയോഗവും കുതിക്കുന്നു; പ്രതിസന്ധി രൂക്ഷം ചൂട് ശക്തമായതോടെ സംസ്ഥാനത്തെ വൈദ്യുതി ആവശ്യകത കുത്തനെ ഉയർന്നതാണ് പ്രധാന വെല്ലുവിളി. കഴിഞ്ഞ വർഷത്തെ ഇതേ കാലയളവുമായി താരതമ്യം ചെയ്യുമ്പോൾ പീക്ക് സമയങ്ങളിൽ 500 മുതൽ 800 മെഗാവാട്ട് വരെ അധിക ഉപഭോഗമാണ് ഇത്തവണ രേഖപ്പെടുത്തുന്നത്