റിയാദിൽ മിസൈൽ ആക്രമണം; പരിക്കേറ്റ ഇന്ത്യക്കാരൻ മരിച്ചു ആക്രമണത്തിൽ ഇതുവരെ 12 പേർ മരിച്ചതായും 309 പേർക്ക് ചികിത്സ നൽകിവരുന്നതായും സൗദി അധികൃതർ അറിയിച്ചിരുന്നു. പരിക്കേറ്റവരിൽ 11 പേർ ഇന്ത്യക്കാരാണെന്ന് റിയാദിലെ ഇന്ത്യൻ എംബസിയും വ്യക്തമാക്കിയിരുന്നു
പള്ളിയിലേക്ക് പോകുന്നതിനിടെ കാട്ടുപന്നിയുടെ ആക്രമണം; മലപ്പുറത്ത് വയോധിക മരിച്ചു, മൂന്ന് പേർക്ക് പരിക്ക് സംഭവമറിഞ്ഞ് വനംവകുപ്പ് ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ളവർ സ്ഥലത്തെത്തി. പരിക്കേറ്റ മൂന്ന് പേരുടെയും ചികിത്സാ ചെലവുകൾ സർക്കാർ വഹിക്കുമെന്ന് അധികൃതർ അറിയിച്ചു
അബുദാബിയിൽ എവിടെയും കാർ കഴുകാനാകില്ല; അംഗീകൃത കേന്ദ്രങ്ങൾ നിർബന്ധം ഒക്ടോബർ എട്ടിന് പ്രഖ്യാപിച്ച പുതിയ ചട്ടപ്രകാരം, പാർക്കിങ് മാനേജ്മെന്റ് സംവിധാനത്തിന് കീഴിലുള്ള അംഗീകൃത ഇടങ്ങളിൽ മുൻകൂർ അനുമതി നേടിയ കമ്പനികൾക്ക് മാത്രമേ കാർ വാഷിങ് നടത്താൻ കഴിയൂ
അപകടത്തിന് മുമ്പ് മൂന്ന് ബാറുകളിൽ കയറി; മിനി കൂപ്പർ ഡ്രൈവറുടെ ദൃശ്യങ്ങൾ കണ്ടെത്തി അപകടസമയത്ത് ഇയാൾ മദ്യലഹരിയിലായിരുന്നുവെന്നാണ് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായതെന്ന് എറണാകുളം റൂറൽ ജില്ലാ പൊലീസ് മേധാവി കെ.എസ്. സുദർശൻ അറിയിച്ചു
ബിജെപിക്ക് കേരളത്തിൽ 20 ശതമാനത്തിനപ്പുറം വളരാനാകില്ല: വി.ഡി. സതീശൻ ആർഎസ്എസിന്റെ നിയന്ത്രണത്തിലാണ് ബിജെപിയുടെ ദേശീയ നേതൃത്വമെന്നും നരേന്ദ്ര മോദിയുടെയും സംഘപരിവാറിന്റെയും രാഷ്ട്രീയ വെല്ലുവിളികളെ നേരിടാൻ കോൺഗ്രസ് പ്രതിജ്ഞാബദ്ധമാണെന്നും സതീശൻ വ്യക്തമാക്കി
റിയാദ് വിമാനത്താവളത്തിലെ സാഹചര്യം ഗുരുതരം; യാത്രക്കാർക്ക് മുന്നറിയിപ്പ് സ്ഥിതിഗതികൾ ഗുരുതരമാണെന്ന് ഐറിഷ് എംബസിയും അറിയിച്ചതായാണ് റിപ്പോർട്ടുകൾ. അടുത്ത അറിയിപ്പ് ഉണ്ടാകുന്നതുവരെ വിമാനത്താവളത്തിലേക്ക് പോകരുതെന്നാണ് യാത്രക്കാർക്ക് നൽകിയിരിക്കുന്ന നിർദേശം
‘എന്തുവന്നാലും വീട്ടുകാർ നോക്കും’; അത്താണി അപകടത്തിന് പിന്നാലെ യുവാവിനെതിരെ നാട്ടുകാരുടെ വെളിപ്പെടുത്തൽ ഇന്ന് പുലർച്ചെ വിമാനത്താവളത്തിന്റെ ഭാഗത്തുനിന്ന് അമിതവേഗത്തിലെത്തിയ ആഡംബര കാർ അത്താണി സിഗ്നലിന് സമീപം സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ യാത്രക്കാർ തെറിച്ചുവീണു