ഇറാൻ്റെ മിസൈൽ-ഡ്രോൺ ആക്രമണങ്ങൾ തടഞ്ഞ് കുവൈത്ത് വ്യോമസേന; ജാഗ്രതാ നിർദേശവുമായി അധികൃതർ ഇറാനിൽ നിന്നുള്ള മിസൈൽ, ഡ്രോൺ ആക്രമണങ്ങളെ കുവൈത്തിന്‍റെ വ്യോമ പ്രതിരോധ സംവിധാനങ്ങൾ തടഞ്ഞതായി സായുധ സേന അറിയിച്ചു.
കരിപ്പൂരിൽ സ്വർണക്കടത്തിന്റെ പുതിയ തന്ത്രം; കുഞ്ഞിന്റെ ഡയപ്പറിൽ ഒളിപ്പിച്ച സ്വർണവും പിടിയിൽ പൊന്നാനി സ്വദേശിയായ യുവാവും മൂന്ന് മക്കളുമാണ് വിമാനത്താവളത്തിലെത്തിയത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ കോഴിക്കോട് നിന്നെത്തിയ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് (ഡിആർഐ) ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് കടത്ത് കണ്ടെത്തിയത്.
ഡൽഹി ബസുകളിൽ കർട്ടനുകൾക്കും സൺ ഫിലിമിനും വിലക്ക്; പാനിക് ബട്ടൺ നിർബന്ധമാക്കി ഗതാഗത വകുപ്പ് പാനിക് ബട്ടണും ട്രാക്കിങ് സംവിധാനവും എപ്പോഴും പ്രവര്‍ത്തനക്ഷമമായിരിക്കണമെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ആഭരണപ്രേമികൾക്ക് ആശ്വാസം; സ്വർണവിലയിൽ വീണ്ടും ഇടിവ് കഴിഞ്ഞ ദിവസം വലിയ ചാഞ്ചാട്ടത്തിനാണ് സ്വർണവിപണി സാക്ഷ്യം വഹിച്ചത്. സെപ്റ്റംബർ ഒന്നിന് രാവിലെ പവന് 1,15,080 രൂപയായിരുന്ന വില ഉച്ചയോടെ 1,360 രൂപ കുറഞ്ഞ് 1,13,720 രൂപയിലെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇന്നും വില താഴ്ന്നത്.
മദ്യപിച്ച് ട്രെയിനിൽ കയറിയാൽ പുറത്താക്കാം; റെയിൽവേ പൊലീസിന്റെ അധികാരം ശരിവെച്ച് ഹൈക്കോടതി റെയില്‍വേ നിയമത്തിലെ വ്യവസ്ഥ ഭരണഘടനാവിരുദ്ധമല്ലെന്ന് ഹെെക്കോടതി
മൂന്ന് വർഷം ഡിഗ്രി, രണ്ട് വർഷം പി.ജി.; ഉന്നതവിദ്യാഭ്യാസ രംഗത്ത് പുതിയ അക്കാദമിക് ഘടനയ്ക്ക് നിർദേശം ഒരു വർഷം, രണ്ട് വർഷം എന്നിങ്ങനെ ദൈർഘ്യമുള്ള പി.ജി. പ്രോഗ്രാമുകൾക്ക് പ്രത്യേകം കരിക്കുലവും പഠനരീതിയും തയ്യാറാക്കാനാണ് നിർദേശം. നിലവിലുള്ള ബിരുദ പഠനക്രമവും തുടർപഠനവും തമ്മിൽ കൂടുതൽ വ്യക്തമായ ബന്ധം ഉറപ്പാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
‘മനപ്പൂർവമല്ല, അബദ്ധത്തിൽ സംഭവിച്ചത്’; അത്തപ്പൂക്കളം തകർത്ത സംഭവത്തിൽ പെൺകുട്ടിയുടെ വിശദീകരണം ‘മൈഥിലി’ കെട്ടിടത്തിലെ സ്ഥാപനങ്ങളിലെ ജീവനക്കാർ ചേർന്ന് ഉത്രാടദിനത്തിൽ ഒരുക്കിയ അത്തപ്പൂക്കളമാണ് സംഭവത്തിൽ തകർന്നത്. പാലാരിവട്ടം മെട്രോ പില്ലർ 545-ന് സമീപത്താണ് കെട്ടിടം സ്ഥിതി ചെയ്യുന്നത്.