വാണിജ്യ എൽപിജി സിലിണ്ടറുകൾക്ക് വില വർധിപ്പിച്ചു; കേരളത്തിലും നിരക്ക് ഉയർന്നു കേരളത്തിലും വില വര്‍ധിച്ചിട്ടുണ്ട്. തിരുവനന്തപുരം 19 കിലോഗ്രാം സിലിണ്ടറിന് 10 രൂപ വര്‍ധിച്ച് 2,784 രൂപയായി
ശമ്പള കുടിശ്ശികയും കോടികളുടെ ബാധ്യതയും: സ്പൈസ് ജെറ്റ് ഗുരുതര സാമ്പത്തിക പ്രതിസന്ധിയിൽ, സർവീസുകൾ മുടങ്ങി യാത്രക്കാർ വലയുന്നു ഇന്ന് രാത്രി 9.35ന് പുറപ്പെടേണ്ട കൊച്ചി ഫുജൈറ വിമാനം നാളെ പുലർച്ചെ ഒന്നരക്കേ പുറപ്പെടുകയൊള്ളുവെന്ന് സ്പൈസ് ജെറ്റ് അധികൃതർ അറിയിച്ചു.
ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര; പാകിസ്ഥാൻ ടീമിൽ വൻ അഴിച്ചുപണി, ഏഴ് താരങ്ങളെ തിരിച്ചുവിളിച്ചു മുഹമ്മദ് റിസ്‌വാൻ, സൽമാൻ അലി ആഘ, ഇമാം ഉൾ ഹഖ്, അലി ഉസ്മാൻ, ആമിർ ജമാൽ, മുഹമ്മദ് അവൈസ് സഫർ, ഖുറം ഷഹ്‌സാദ് എന്നിവരാണ് അവസാന ടെസ്റ്റിന് മുമ്പ് ടീമിൽ നിന്ന് ഒഴിവാക്കപ്പെട്ട പ്രമുഖർ. ഇവർക്ക് പകരം യുവതാരങ്ങൾക്ക് അവസരം നൽകിയാണ് പാകിസ്ഥാൻ അവസാന മത്സരത്തിനൊരുങ്ങുന്നത്.
യുഎസിൽ മലയാളി യുവതികളുടെ കൊലപാതകം; മൃതദേഹങ്ങൾ ഈയാഴ്ച നാട്ടിലെത്തിച്ചേക്കും എംബസിയുമായി ബന്ധപ്പെട്ട രേഖകളും മറ്റ് നടപടിക്രമങ്ങളും വെള്ളിയാഴ്ചയോടെ പൂർത്തിയാക്കാനാണ് ശ്രമം. നടപടികൾ സമയബന്ധിതമായി പൂർത്തിയായാൽ ഈയാഴ്ച അവസാനത്തോടെ മൃതദേഹങ്ങൾ കേരളത്തിലെത്തിക്കാനാകുമെന്നാണ് പ്രതീക്ഷ.
നേപ്പാൾ മിന്നൽ പ്രളയം: മരണം 950 കടന്നു; 650ലേറെ പേരെ ഇനിയും കണ്ടെത്താനായില്ല ദുരന്തബാധിതവും എത്തിപ്പെടാൻ പ്രയാസമുള്ളതുമായ പ്രദേശങ്ങളിലേക്ക് രക്ഷാപ്രവർത്തനം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി ഹെലികോപ്റ്ററുകൾ എത്തിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്
മാപ്പിളപ്പാട്ട് ലോകത്തിന് തീരാനഷ്ടം; കലാകാരന്‍ കോഴിക്കോട് അബൂബക്കർ അന്തരിച്ചു രണ്ട് മാസത്തോളമായി പക്ഷാഘാതത്തെ തുടർന്ന് ചികിത്സയിലായിരുന്നു. ആരോഗ്യനില മോശമായിരുന്നെങ്കിലും സംഗീതത്തോടുള്ള ബന്ധം അവസാന നാളുകളിലും അദ്ദേഹം ഉപേക്ഷിച്ചിരുന്നില്ല
പ്രവാസികൾക്ക് സ്നേഹത്തണലായി 'ആശ്രയം ബഹ്‌റൈൻ'; ആദ്യ കാരുണ്യ സംരംഭത്തിന് തിരിതെളിഞ്ഞു വരും ദിവസങ്ങളിലും പ്രവാസി സഹോദരങ്ങളുടെ ക്ഷേമം മുൻനിർത്തി വൈവിധ്യമാർന്ന സാമൂഹിക-കാരുണ്യ പ്രവർത്തനങ്ങളുമായി സംഘടന മുന്നോട്ടുപോകുമെന്ന് ഭാരവാഹികൾ വ്യക്തമാക്കി