ഐഫോൺ തിരിച്ചടവ് മുടങ്ങി, കടുത്ത മാനസികസമ്മർദ്ദം: ഡൽഹിയിൽ യമുനയിൽ ചാടിയ യുവാവിനെ രക്ഷപെടുത്തി പോലീസ് ഐഫോൺ ഇഎംഐ അടയ്ക്കാനാകാത്തതിനെത്തുടർന്ന് ഡൽഹിയിൽ യുവാവ് യമുനാ നദിയിൽ ചാടി ജീവനൊടുക്കാൻ ശ്രമിച്ചു.
സംസ്ഥാനത്ത് മഴ വീണ്ടും സജീവമാകുന്നു; ഇന്നും നാളെയും ജാഗ്രതാ നിർദ്ദേശം, വിലക്ക് ലംഘിച്ച് കടലിൽ പോകരുത് സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി.
ഒമാനിൽ വാഹനാപകടം: പ്രവാസി മലയാളിക്ക് ദാരുണാന്ത്യം ഒമാനിൽ വാഹനാപകടത്തിൽ പ്രവാസി മലയാളി മരിച്ചു. സൂർ ഖൽഹാത്ത് മേഖലയിലുണ്ടായ വാഹനാപകടത്തിലാണ് റിഷാദ് മരിച്ചത്. മൃതദേഹം ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
ഇന്ത്യ തകർത്ത ഭീകരകേന്ദ്രത്തിന് പാകിസ്ഥാന്റെ 25 കോടി: ബഹാവൽപൂരിലെ ജയ്ഷെ ആസ്ഥാനം പുനർനിർമ്മിച്ചതിൽ പ്രതിഷേധം ഓപ്പറേഷൻ സിന്ദൂരിൽ ഇന്ത്യൻ സേന തകർത്ത ജയ്ഷെ മുഹമ്മദിന്റെ ബഹാവൽപൂരിലെ ആസ്ഥാനം പുനർനിർമ്മിച്ചു. പാകിസ്ഥാൻ സർക്കാർ 25 കോടി രൂപ സാമ്പത്തിക സഹായം നൽകിയെന്നാണ് റിപ്പോർട്ടുകൾ
ദീർഘകാലമായി ജിദ്ദയിൽ പ്രവാസിയായ മലയാളി നാട്ടിൽ നിര്യാതനായി ദീർഘകാലമായി ജിദ്ദയിൽ പ്രവാസിയായ മലയാളി നാട്ടിൽ നിര്യാതനായി. ജിദ്ദയിൽ കുടുംബസമേതം താമസിച്ചിരുന്ന ഇദ്ദേഹം, അവധിയിലായിരുന്ന കുടുംബത്തെ തിരികെ കൊണ്ടുവരുന്നതിനായി 20 ദിവസത്തെ ഹ്രസ്വകാല അവധിക്ക് നാട്ടിലെത്തിയതായിരുന്നു.
ഗുരുവായൂരിൽ വിവാഹങ്ങളുടെ പുതിയ റെക്കോർഡ്; ഒറ്റദിവസം 416 മംഗല്യങ്ങൾ, ചരിത്രനേട്ടവുമായി ക്ഷേത്രം ഉച്ചപൂജയ്ക്കായി ക്ഷേത്രനട അടയ്ക്കുന്നതിന് മുമ്പ് നടന്ന വിവാഹങ്ങളുടെ എണ്ണമാണ് 416. ഇതോടെ 2024 സെപ്റ്റംബറിൽ രേഖപ്പെടുത്തിയ 334 വിവാഹങ്ങളുടെ മുൻ റെക്കോർഡ് പിന്നിലായി. ക്ഷേത്രത്തിന്റെ ചരിത്രത്തിലെ ഏറ്റവും കൂടുതൽ വിവാഹങ്ങൾ നടന്ന ദിവസങ്ങളിലൊന്നായി ഇന്നത്തെ ദിവസം മാറി.
ഓണത്തിന് കൈത്താങ്ങായി സർക്കാർ; പ്രവാസി പെൻഷന് 32 കോടി പെൻഷൻ വിതരണത്തിലുണ്ടായ കാലതാമസം പരിഹരിക്കുന്നതിനായി സർക്കാർ ഇടപെടൽ ശക്തമാക്കിയതായി മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. കുടിശ്ശികയായ പെൻഷൻ തുക ഘട്ടംഘട്ടമായി വിതരണം ചെയ്യുന്നതിനുള്ള നടപടികൾ വേഗത്തിലാക്കാൻ മുഖ്യമന്ത്രി നിർദേശം നൽകിയതായും അറിയിപ്പിൽ പറയുന്നു.