ജിദ്ദയിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന മലപ്പുറം സ്വദേശി മരിച്ചു ജിദ്ദയിൽ ഉണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ് തീവ്രപരിചരണത്തിലായിരുന്ന മലയാളി യുവാവ് മരണപ്പെട്ടു.
മുഖ്യമന്ത്രി വിജയ്‌യുടെ അമ്മയ്‌ക്കെതിരായ പരാമർശം; ബിജെപി നേതാവിനെതിരെ പ്രതിഷേധം ശക്തം നിയമസഭയിൽ മുഖ്യമന്ത്രി വിജയ്‌ക്കെതിരെ ഉയർന്ന ‘അപ്പ’ പരിഹാസത്തെ പരാമർശിച്ചുകൊണ്ടായിരുന്നു നൈനാർ നാഗേന്ദ്രന്റെ പ്രസംഗം. ഇതിനിടെയാണ് വിജയ്‌യുടെ അമ്മയെക്കുറിച്ച് വിവാദ പരാമർശം നടത്തിയത്.
ഗണേഷ് കുമാർ രാജിവെക്കണം; എൻഎസ്എസ് നേതൃത്വത്തിന് പിന്തുണയുമായി കൊട്ടാരക്കര യൂണിയൻ ജി. തങ്കപ്പൻ പിള്ള അവതരിപ്പിച്ച പ്രമേയത്തിലാണ് ഗണേഷ് കുമാറിനെതിരെ കടുത്ത ആരോപണങ്ങൾ ഉന്നയിച്ചത്. ആർ. ബാലകൃഷ്ണപിള്ളയുടെ കുടുംബത്തിന് എൻഎസ്എസ് നൽകിയ പിന്തുണയും സഹായവും മറന്നുകൊണ്ടാണ് ഇപ്പോഴത്തെ വിമർശനങ്ങളെന്ന് യൂണിയൻ കുറ്റപ്പെടുത്തി
പ്രവാസി സമൂഹം ഒത്തുചേർന്നു; കുവൈത്തിൽ ആഘോഷമായി ഇന്ത്യയുടെ സ്വാതന്ത്ര്യദിനം ഇന്ത്യൻ അംബാസഡർ പരമിത ത്രിപാഠി ദേശീയപതാക ഉയർത്തിയതോടെയാണ് പരിപാടികൾക്ക് തുടക്കമായത്. തുടർന്ന് ദേശീയഗാനം ആലപിച്ചു. കുവൈത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നെത്തിയ ഇന്ത്യക്കാർ ചടങ്ങിൽ പങ്കുചേർന്നു.
8-ാം ക്ലാസുകാരുടെ 21-ലെ ഓണപ്പരീക്ഷ മാറ്റി; പരീക്ഷ ഇനി ഓണാവധിക്ക് ശേഷം ഓണാഘോഷ ദിവസം പരീക്ഷ നടത്തില്ല. 21-ാം തിയതിയില് നടക്കേണ്ട 8-ാം ക്ലാസ് പരീക്ഷ അവധിക്ക് ശേഷം നടത്താനാണ് തീരുമാനം.
‘ശബ്ദം അടിച്ചമർത്താനുള്ള ശ്രമം’; സ്വാതന്ത്ര്യദിനത്തിൽ സിജെപിയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ട് സസ്പെൻഡ് ചെയ്തു അക്കൗണ്ട് സസ്പെൻഡ് ചെയ്ത വിവരം സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയാണ് സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിട്ടത്. നടപടിക്കെതിരെ രൂക്ഷ വിമർശനമാണ് അദ്ദേഹം ഉന്നയിച്ചത്
കൃഷിനാശം: ധനസഹായത്തിനും ഇൻഷുറൻസിനും അപേക്ഷിക്കാനുള്ള തീയതി സെപ്റ്റംബർ 5 വരെ നീട്ടി പുതുക്കിയ സമയപരിധി പ്രകാരമുള്ള അപേക്ഷകൾ AIMS പോർട്ടൽ വഴി സമർപ്പിക്കാമെന്ന് കൃഷിവകുപ്പ് മന്ത്രി അഡ്വ. ടി. സിദ്ദിഖ് അറിയിച്ചു.