ഇറാനെ ഒതുക്കാൻ അമേരിക്കൻ ഉപരോധം; മുന്നറിയിപ്പ് തള്ളി ശക്തമായ തിരിച്ചടിക്ക് ഇറാൻ ഇറാനുമായി ഇടപാടുകൾ നടത്തുന്ന ഏത് രാജ്യത്തിനും ഉപരോധമേർപ്പെടുത്തുമെന്ന കടുത്ത മുന്നറിയിപ്പുമായി അമേരിക്ക.
ഹോർമുസ് കടലിടുക്കിൽ കപ്പലുകൾക്ക് 'സർവീസ് ചാർജ്': യുദ്ധത്തിനിടെ നിർണായക നീക്കവുമായി ഇറാൻ അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ തീരുമാനിച്ച് ഇറാൻ.
ഇന്ത്യ തകർത്ത ഭീകരകേന്ദ്രത്തിന് പാകിസ്ഥാന്റെ 25 കോടി: ബഹാവൽപൂരിലെ ജയ്ഷെ ആസ്ഥാനം പുനർനിർമ്മിച്ചതിൽ പ്രതിഷേധം ഓപ്പറേഷൻ സിന്ദൂരിൽ ഇന്ത്യൻ സേന തകർത്ത ജയ്ഷെ മുഹമ്മദിന്റെ ബഹാവൽപൂരിലെ ആസ്ഥാനം പുനർനിർമ്മിച്ചു. പാകിസ്ഥാൻ സർക്കാർ 25 കോടി രൂപ സാമ്പത്തിക സഹായം നൽകിയെന്നാണ് റിപ്പോർട്ടുകൾ
യുഎസ് താരിഫിന് തിരിച്ചടി നൽകുമെന്ന് കാനഡ; വ്യാപാര ചർച്ചകൾ പരാജയപ്പെട്ടതിന് പിന്നാലെ കടുത്ത നിലപാടുമായി കാനഡ കാനഡയുടെ തൊഴിലാളികൾ, കർഷകർ, കുടുംബങ്ങൾ, വ്യാപാര സ്ഥാപനങ്ങൾ എന്നിവരുടെ താൽപര്യം സംരക്ഷിക്കുന്നതിനാണ് നടപടിയെന്ന് കാർണി പറഞ്ഞു. അമേരിക്ക മുന്നോട്ടുവച്ച നിർദേശങ്ങൾ അംഗീകരിക്കാൻ കഴിയില്ലെന്നും അവരുടെ എല്ലാ ആവശ്യങ്ങളും കാനഡ അംഗീകരിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
കാറിനുള്ളിൽ കുടുങ്ങിയത് എട്ടുമണിക്കൂർ; ഡേകെയറിൽ എത്തിക്കാനിരുന്ന 10 മാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം കുഞ്ഞിനെ ഡേകെയറിൽ എത്തിക്കുന്നതിനായി രാവിലെ മുത്തശ്ശി ഡോ. സ്റ്റേസി ഫസേൻബേക്കർ (61) വീട്ടിൽനിന്ന് കാറിൽ പുറപ്പെട്ടിരുന്നു. പിൻസീറ്റിൽ കുഞ്ഞിനെ ഇരുത്തിയിരുന്നെങ്കിലും ഡേകെയറിൽ എത്തിക്കേണ്ട കാര്യം മറന്നതോടെ അവർ നേരിട്ട് ജോലിസ്ഥലത്തേക്ക് പോവുകയായിരുന്നു.
വിമാനത്താവളത്തിന് സമീപം ചാർട്ടർ വിമാനം തകർന്നുവീണു; എട്ട് മരണം വിമാനത്തിൽ രണ്ട് പൈലറ്റുമാർ ഉൾപ്പെടെ എട്ട് പേരാണ് ഉണ്ടായിരുന്നത്. യാത്രക്കാരിൽ ആറ് പേരും അപകടത്തിൽ മരിച്ചതായി നാഷണൽ ട്രാൻസ്പോർട്ടേഷൻ സേഫ്റ്റി ബോർഡ് (NTSB) സ്ഥിരീകരിച്ചു. മരിച്ചവരുടെ പേരുവിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
13 ലക്ഷം ഫോളോവേഴ്സ്; പാകിസ്ഥാനിൽ വനിതാ ഇൻഫ്ലുവൻസർ വെടിയേറ്റ് കൊല്ലപ്പെട്ടു പാകിസ്ഥാൻ സ്വാതന്ത്ര്യദിനമായ ഓഗസ്റ്റ് 14നാണ് സംഭവം. ഇസ്ലാമാബാദിൽ നിന്ന് ഏകദേശം 33 കിലോമീറ്റർ അകലെയുള്ള ടാക്സിലയിൽ സഹോദരങ്ങൾക്കൊപ്പം കാറിൽ യാത്ര ചെയ്യുന്നതിനിടെയാണ് ഷംസോയ്ക്ക് നേരെ ആക്രമണമുണ്ടായത്.