നിയന്ത്രണം വിട്ട ടിപ്പർ ട്രാക്കിലേക്ക്; ട്രെയിൻ ഗതാഗതം തടസപ്പെട്ടു നിയന്ത്രണം വിട്ട ലോറി റെയിൽവേ ട്രാക്കിലേക്ക് പതിക്കുകയായിരുന്നു. വാഹനത്തിന്റെ മുൻഭാഗം പ്ലാറ്റ്‌ഫോമിലും പിൻഭാഗം ട്രാക്കിലുമായി കിടക്കുന്ന നിലയിലാണ്.
ഡിഎൻഎ പരിശോധനയിൽ നിർണായക തെളിവ്; കുവൈത്തിൽ 60 വർഷം പഴക്കമുള്ള പൗരത്വ തട്ടിപ്പ് പുറത്ത് കഴിഞ്ഞ ജനുവരിയിൽ ഫോറൻസിക് വിഭാഗം ശേഖരിച്ച് സൂക്ഷിച്ചിരുന്ന ഡിഎൻഎ സാമ്പിളാണ് കേസിൽ വഴിത്തിരിവായത്. കുടുംബരേഖകൾ വിശദമായി പരിശോധിച്ച അന്വേഷണ ഉദ്യോഗസ്ഥർ, മരിച്ച വ്യക്തിയുടെ മക്കളായി ഔദ്യോഗിക രേഖകളിൽ ഉൾപ്പെടുത്തിയിരുന്ന അഞ്ച് പേർ അദ്ദേഹത്തിന്റെ ജൈവമക്കളല്ലെന്ന് കണ്ടെത്തുകയായിരുന്നു
സംഘർഷഭീഷണിക്കിടെ നയതന്ത്ര നീക്കം; യുഎഇ പ്രസിഡന്റുമായി ഫോണിൽ സംസാരിച്ച് ട്രംപ് യുഎഇയും അമേരിക്കയും തമ്മിലുള്ള തന്ത്രപ്രധാന ബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള നടപടികളും പരസ്പര താൽപര്യമുള്ള മേഖലകളിലെ സഹകരണവും സംഭാഷണത്തിൽ പരിഗണിച്ചു. പശ്ചിമേഷ്യയിൽ നിലനിൽക്കുന്ന സംഘർഷങ്ങൾക്ക് നയതന്ത്രപരമായ പരിഹാരം കണ്ടെത്തുന്നതിനുള്ള ശ്രമങ്ങളും പ്രധാന ചർച്ചയായി
ദില്ലി-ദമാം എയർ ഇന്ത്യ വിമാനത്തിലെ ബോംബ് ഭീഷണി; കയ്യക്ഷര പരിശോധനയിൽ നിർണായക സൂചന കഴിഞ്ഞ തിങ്കളാഴ്ച ദില്ലിയിൽനിന്ന് ദമാമിലേക്ക് പുറപ്പെട്ട വിമാനത്തിലാണ് സുരക്ഷാ ആശങ്ക സൃഷ്ടിച്ച സംഭവം ഉണ്ടായത്. ശുചിമുറിയിലെ ടിഷ്യു പേപ്പറിൽ ഇംഗ്ലീഷിൽ ‘ബോംബ്’ എന്ന് എഴുതിയ നിലയിൽ കണ്ടെത്തുകയായിരുന്നു
സ്പെയിനിനായി 27 മത്സരങ്ങൾ; ലോകകപ്പ് നേട്ടത്തിന് ശേഷം ദേശീയ ടീമിനോട് വിടപറഞ്ഞ് ല്ലോറന്റെ ദേശീയ ടീമിനൊപ്പമുള്ള തന്റെ യാത്ര അവസാനിപ്പിക്കുന്ന കാര്യം നേരത്തെ തന്നെ തീരുമാനിച്ചിരുന്നതായി ല്ലോറന്റെ വ്യക്തമാക്കി. ലോകകപ്പ് നേടാനായതോ ടൂർണമെന്റിൽ തനിക്ക് എത്രത്തോളം അവസരം ലഭിച്ചതോ ഈ തീരുമാനത്തെ സ്വാധീനിച്ചിട്ടില്ലെന്നും താരം പറഞ്ഞു.
റിയാദിലെ പ്രവാസി സമൂഹത്തിന് തീരാ നഷ്ടം; സാമൂഹിക പ്രവര്‍ത്തകന്‍ കെഎച്ച് സിദ്ദീഖ് അന്തരിച്ചു ഏകദേശം മൂന്ന് പതിറ്റാണ്ട് റിയാദിൽ പ്രവാസിയായിരുന്ന സിദ്ദീഖ് 2022ലാണ് നാട്ടിലേക്ക് മടങ്ങിയത്. റിയാദിലെ മലയാളി സമൂഹത്തിൽ സുപരിചിതനായിരുന്ന അദ്ദേഹം പ്രവാസികളുടെ ക്ഷേമപ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യമായിരുന്നു
ജിഎസ്എൽവി എഫ്17 വിജയകരമായി വിക്ഷേപിച്ചു; എട്ട് മാസത്തിന് ശേഷം ഐഎസ്ആർഒ തിരിച്ചുവരവിന്റെ പാതയിൽ രാജ്യസുരക്ഷ, ദുരന്തനിവാരണം തുടങ്ങി വിവിധ മേഖലകളിൽ നിർണായകമായ വിവരങ്ങൾ ലഭ്യമാക്കാൻ ലക്ഷ്യമിടുന്ന അത്യാധുനിക ഭൗമനിരീക്ഷണ ഉപഗ്രഹമാണ് ദൗത്യത്തിലൂടെ ഭ്രമണപഥത്തിലെത്തിച്ചത്