കിരീടം നിലനിർത്താൻ ആഴ്സണൽ; പുതിയ സീസണിൽ അർട്ടേറ്റയുടെ സംഘത്തിന് മുന്നിൽ വലിയ ദൗത്യം കിരീടം നിലനിർത്തുന്നതിനൊപ്പം ചാമ്പ്യൻസ് ലീഗ് കിരീടം കൂടി സ്വന്തമാക്കണമെന്ന ലക്ഷ്യത്തോടെയാണ് ആഴ്സണൽ പുതിയ സീസണിലേക്ക് കടക്കുന്നത്
ഇറാൻ യുദ്ധത്തിൽ നിലപാട് മയപ്പെടുത്തി ട്രംപ്; ലക്ഷ്യങ്ങൾ വെട്ടിച്ചുരുക്കി അമേരിക്ക ഇറാന്റെ ആണവ ശേഷി നിയന്ത്രിക്കുന്നതിനൊപ്പം ആഗോള ഊർജവിപണിയിലെ സ്ഥിരത ഉറപ്പാക്കുന്നതിനാണ് ഇപ്പോൾ പ്രധാന പരിഗണന നൽകുന്നത്. അമേരിക്കക്കാർക്ക് കുറഞ്ഞ നിരക്കിൽ എണ്ണയും വാതകവും ലഭ്യമാക്കാൻ ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള ഇന്ധന വിതരണം തടസ്സപ്പെടാതിരിക്കണമെന്നാണ് ഭരണകൂടത്തിന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്ന്
‘ബിജെപി വിടില്ല, ചിന്തിക്കേണ്ട’; തെരഞ്ഞെടുപ്പ് ഫണ്ട് ആരോപണത്തിൽ മലക്കംമറിഞ്ഞ് പി സി ജോർജ് ബിജെപിയിൽ നിന്ന് പുറത്തുപോകുമെന്ന തരത്തിലുള്ള പ്രചാരണങ്ങൾ തള്ളിയ പി സി ജോർജ്, നരേന്ദ്ര മോദിയോടുള്ള തന്റെ അടുപ്പവും പാർട്ടിയോടുള്ള പ്രതിബദ്ധതയും ആവർത്തിച്ചു. താൻ ബിജെപിയിൽ എത്തിയത് വെറുതെയല്ലെന്നും പാർട്ടി മാറുന്ന കാര്യം ഉദിക്കുന്നില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
നഴ്സിംഗ് കോളേജ് കെട്ടിടത്തിൽ നിന്ന് വിദ്യാർഥിനി വീണുമരിച്ചു; പ്രിൻസിപ്പലിനെതിരെ ഗുരുതര ആരോപണങ്ങളുമായി കുടുംബം കോളേജിൽ മൊബൈൽ ഫോൺ കൊണ്ടുവന്നതുമായി ബന്ധപ്പെട്ട് പ്രിൻസിപ്പൽ ആൻസിജിയെ മറ്റ് വിദ്യാർഥികളുടെ മുന്നിൽവച്ച് അപമാനിച്ചിരുന്നതായി കുടുംബം ആരോപിച്ചു. സംഭവത്തിന് പിന്നാലെ വിദ്യാർഥിനി മാനസിക സമ്മർദത്തിലായിരുന്നുവെന്നും ബന്ധുക്കൾ പറയുന്നു.
‘വെരി ഡൗൺ ടു എർത്ത് സതീശൻ’; മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനങ്ങളെ പ്രശംസിച്ച് ജഗദീഷ് മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളെ സതീശൻ കൈകാര്യം ചെയ്യുന്ന രീതിയും പഠിക്കേണ്ടതാണെന്ന് ജഗദീഷ് അഭിപ്രായപ്പെട്ടു. കാര്യങ്ങൾ പഠിച്ച് വിശകലനം ചെയ്ത ശേഷമാണ് മുഖ്യമന്ത്രി സംസാരിക്കുന്നതെന്നും അദ്ദേഹത്തിന്റെ വാർത്താസമ്മേളനങ്ങൾ പുസ്തകരൂപത്തിൽ പ്രസിദ്ധീകരിക്കണമെന്നുമാണ് ജഗദീഷ് പറഞ്ഞത്
സ്വാതന്ത്ര്യദിന ചടങ്ങിൽ വന്ദേമാതരമില്ല;വിവാദം രാഷ്ട്രീയമായി മുതലെടുത്ത് വി ഡി സതീശൻ വന്ദേമാതരത്തെ ചൊല്ലിയുള്ള വിവാദം കേന്ദ്ര സർക്കാരിന്റെ നിർദേശത്തോടെയാണ് ശക്തമായത്. സ്വാതന്ത്ര്യദിനാഘോഷങ്ങളിലും 'ഹർ ഘർ തിരംഗ' പരിപാടികളിലും ഗാനത്തിന്റെ മുഴുവൻ വരികളും ആലപിക്കണമെന്നാവശ്യപ്പെട്ട് ചീഫ് സെക്രട്ടറി സർക്കാർ സ്ഥാപനങ്ങൾക്ക് നിർദേശം നൽകിയിരുന്നു
ഒമ്പത് ദിവസം പിന്നിട്ടിട്ടും ശിവസൂര്യയെ കണ്ടെത്താനായില്ല; അന്വേഷണം സംസ്ഥാനത്തിന് പുറത്തേക്കും കണ്ണൂർ കമ്മിഷണറുടെ മേൽനോട്ടത്തിലാണ് നിലവിലെ അന്വേഷണം. തലശ്ശേരി എസ്പിയുടെ സ്ക്വാഡും ചൊക്ലി പൊലീസും നടത്തിയ പ്രാഥമിക അന്വേഷണത്തിൽ കാര്യമായ പുരോഗതിയുണ്ടാകാത്തതിനെ തുടർന്നാണ് പുതിയ സംഘത്തെ നിയോഗിച്ചത്