പ്രവാസി സമൂഹം ഒത്തുചേർന്നു; കുവൈത്തിൽ ആഘോഷമായി ഇന്ത്യയുടെ സ്വാതന്ത്ര്യദിനം
ഇന്ത്യൻ അംബാസഡർ പരമിത ത്രിപാഠി ദേശീയപതാക ഉയർത്തിയതോടെയാണ് പരിപാടികൾക്ക് തുടക്കമായത്. തുടർന്ന് ദേശീയഗാനം ആലപിച്ചു. കുവൈത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നെത്തിയ ഇന്ത്യക്കാർ ചടങ്ങിൽ പങ്കുചേർന്നു.