സംസ്ഥാനത്ത് കനത്ത മഴ; ഒമ്പത് ജില്ലകളിൽ റെഡ് അലർട്ട്, അതീവ ജാഗ്രത നിർദേശം തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് അതിതീവ്ര മഴയ്ക്ക് കൂടുതൽ സാധ്യത പ്രവചിച്ചിരിക്കുന്നത്
കാവേരി തർക്കം സിനിമയെയും ബാധിച്ചു; കർണാടകയിൽ വിജയ്യുടെ 'ജനനായകൻ' പ്രദർശനത്തിനെതിരെ പ്രതിഷേധം ശക്തം കാവേരി ജല നിയന്ത്രണ അതോറിറ്റി തമിഴ്നാടിന് 15 ദിവസത്തേക്ക് 3,500 ക്യൂസെക്സ് വെള്ളം വിട്ടുനൽകാൻ കർണാടകയോട് നിർദേശിച്ചതിന് പിന്നാലെയാണ് പ്രതിഷേധം ശക്തമായത്
അപ്രതീക്ഷിത മഴയിൽ റാന്നി വെള്ളത്തിനടിയിൽ; ടൗൺ ഒറ്റപ്പെട്ടു, രക്ഷാപ്രവർത്തനം ഊർജിതം വെള്ളപ്പൊക്കത്തിൽ വീടുകളിൽ കുടുങ്ങിയ നിരവധി പേരെ അഗ്നിരക്ഷാസേനയും മറ്റ് രക്ഷാസേനകളും ഡിങ്കി ബോട്ടുകളുടെ സഹായത്തോടെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി. വീടുകളുടെ മുകൾനിലകളിൽ അഭയം തേടിയവരെയും രക്ഷപ്പെടുത്തി. കൂടുതൽ ബോട്ടുകൾ പ്രദേശത്ത് എത്തിച്ച് രക്ഷാപ്രവർത്തനം വ്യാപിപ്പിച്ചിരിക്കുകയാണ്.
നിപ ബാധിച്ച 43കാരന് സാധാരണ ജീവിതത്തിലേക്ക്, ഒന്നരമാസത്തെ ചികിത്സയ്ക്ക് ശേഷം ഉടന്‍ ആശുപത്രി വിടും നീണ്ട കാലത്തെ ചികിത്സയ്ക്കൊടുവിലാണ് ആശുപത്രി വിടുന്നത്. ജൂണ്‍ 11 നാണ് ഫറോക്ക് സ്വദേശിയെ ഗുരുതരാവസ്ഥയില്‍ മെഡിക്കല്‍ കോളേജില്‍ എത്തിച്ചത്
നിലപാട് മാറ്റം സത്യത്തിനൊപ്പം നിൽക്കാനെന്ന് അഖിൽ മാരാർ; വിമർശനങ്ങൾക്ക് ഗാന്ധി വചനങ്ങളിലൂടെ മറുപടി ട്വന്റി20 കൺവീനർ സാബു എം. ജേക്കബിനെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചതിന് പിന്നാലെ പാർട്ടിയിൽ നിന്ന് രാജിവെച്ച അഖിൽ മാരാറിനെതിരെ സമൂഹമാധ്യമങ്ങളിൽ വ്യാപക വിമർശനവും ട്രോളുകളും ഉയർന്നിരുന്നു
കുവൈത്തിൽ വൻ ലഹരിവേട്ട; ഒമ്പത് കേസുകളിലായി 16 പേർ അറസ്റ്റിൽ പരിശോധനയിൽ 3 കിലോ 35 ഗ്രാം ക്രിസ്റ്റൽ മെത്താംഫെറ്റമിൻ, 2,502 ക്യാപ്റ്റഗൺ ഗുളികകൾ, 15 ഗ്രാം ഹെറോയിൻ, 11 ഗ്രാം ഹാഷിഷ്, 2 ഗ്രാം മാരക രാസവസ്തുക്കൾ, ലഹരിദ്രാവകം കലർത്തിയ 96 പേപ്പർ കഷണങ്ങൾ, 81 സൈക്കോ ആക്റ്റീവ് ഗുളികകളും ക്യാപ്സൂളുകളും കണ്ടെത്തി
കര്‍ഷകര്‍ക്ക് ആശ്വാസം, പിഎം-കിസാൻ പദ്ധതി 2031 വരെ, വാർഷിക ധനസഹായം തുടരും കേന്ദ്ര വാർത്താവിതരണ-പ്രക്ഷേപണ മന്ത്രി അശ്വിനി വൈഷ്ണവ് മന്ത്രിസഭാ തീരുമാനങ്ങൾ പ്രഖ്യാപിക്കവെയാണ് ഇക്കാര്യം അറിയിച്ചത്. പുതിയ തീരുമാനത്തോടെ അർഹരായ കർഷകർക്ക് നിലവിൽ ലഭിച്ചുവരുന്ന പ്രതിവർഷം 6,000 രൂപയുടെ ധനസഹായം തുടർന്നും ലഭ്യമാകും.