15 ദിവസത്തിൽ ₹41.50 കോടി; പ്രിയദർശിനി പദ്ധതിക്ക് സർക്കാർ ധനസഹായം ജൂൺ 15 മുതൽ 30 വരെ സൗജന്യ യാത്ര നൽകിയതിന്റെ ചെലവാണ് ബജറ്റിൽ പദ്ധതിക്കായി വകയിരുത്തിയ ₹600 കോടി രൂപയിൽ നിന്ന് അനുവദിച്ചിരിക്കുന്നത്
ശക്തമായ മഴ, വയനാട്ടില്‍ ജാഗ്രത; സ്കൂളുകൾക്ക് അവധി, മൂന്നാറിൽ മണ്ണിടിച്ചിലും പ്രദേശത്ത് മഴ ശക്തമായി തുടരുന്നതിനാൽ ജലനിരപ്പ് ഉയരാനും ദുരന്തസാധ്യത വർധിക്കാനുമുള്ള സാധ്യത കണക്കിലെടുത്താണ് തീരുമാനം. വിദ്യാർഥികളും പൊതുജനങ്ങളും ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു.
അംഗീകാരമില്ലാത്ത ഭക്ഷ്യ ഉൽപ്പന്നങ്ങൾ പ്രമോട്ട് ചെയ്യരുത്: സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാർക്ക് കർശന മുന്നറിയിപ്പുമായി ഒമാൻ ഏതൊരു ഭക്ഷ്യ ഉത്പ്പന്നം പരസ്യപ്പെടുത്തുന്നതിനോ പ്രോത്സാഹിപ്പിക്കുന്നതിനോ മുമ്പായി ഔദ്യോഗികമായി മുന്‍കൂര്‍ അനുമതി നേടേണ്ടത് നിര്‍ബന്ധമാണ്.
സ്ത്രീകൾക്ക് പ്രതിമാസം 2500 രൂപ സഹായം,ഡൽഹി ലക്ഷ്മി യോജനയ്ക്ക് മന്ത്രിസഭ അംഗീകാരം പദ്ധതിയുടെ ഭാഗമായി അർഹരായ സ്ത്രീകൾക്ക് ഓരോ മാസവും 2500 രൂപ വീതം സാമ്പത്തിക സഹായം ലഭ്യമാക്കും. പദ്ധതിയുമായി ബന്ധപ്പെട്ട അപേക്ഷാ നടപടികൾക്കായി പ്രത്യേക ഓൺലൈൻ പോർട്ടൽ ഓഗസ്റ്റ് ഒന്നുമുതൽ പ്രവർത്തനം ആരംഭിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു
മസ്കറ്റ് ഇന്ത്യൻ എംബസിയിൽ സ്വാതന്ത്ര്യദിനാഘോഷം; പ്രവാസികൾക്ക് ക്ഷണം രാവിലെ 6.15ന് ആരംഭിക്കുന്ന ചടങ്ങുകളിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ 6.30നകം എംബസി പരിസരത്ത് എത്തണമെന്ന് അധികൃതർ അറിയിച്ചു. സുരക്ഷാ നടപടികളുടെ ഭാഗമായി രാവിലെ 6.50ന് പ്രവേശന കവാടം അടയ്ക്കുമെന്നും അതിന് ശേഷം ആരെയും അകത്തേക്ക് പ്രവേശിപ്പിക്കില്ലെന്നും അറിയിപ്പിൽ വ്യക്തമാക്കി
വിദ്യാർഥികൾക്കെതിരായ കേസുകൾ പിൻവലിച്ചില്ലെങ്കിൽ വീണ്ടും സമരം; സർക്കാരിന് സിജെപിയുടെ മുന്നറിയിപ്പ് സുപ്രീം കോടതി കേസുകളുടെയും എഫ്.ഐ.ആറുകളുടെയും അന്വേഷണം തുടരാമെന്ന നിലപാട് സ്വീകരിച്ചെങ്കിലും അത് അംഗീകരിക്കാനാവില്ലെന്നാണ് സിജെപിയുടെ പ്രതികരണം. കേസുകൾ നിലനിൽക്കുന്ന സാഹചര്യത്തിൽ അന്വേഷണം തുടരുന്നത് വിദ്യാർഥികൾക്ക് മേലുള്ള സമ്മർദം വർധിപ്പിക്കുമെന്നാണ് സംഘടനയുടെ വിലയിരുത്തൽ
ഓർഡർ ചെയ്ത വസ്ത്രം കിട്ടിയില്ല; 'കേസിന് പോയ്‌ക്കോളൂ' എന്ന് വെല്ലുവിളിച്ചു; ബൂട്ടീക്കിന് ₹36,880 പിഴ ചുമത്തി ഉപഭോക്തൃ കമ്മീഷൻ റീഫണ്ട് ആവശ്യപ്പെട്ടപ്പോള്‍ നിയമനടപടി സ്വീകരിക്കാമെന്ന് മറുപടി ലഭിച്ചതായും പരാതിക്കാരി ചൂണ്ടിക്കാട്ടി