മലപ്പുറത്ത് പൊട്ടി വീണ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് വീട്ടമ്മക്ക് ദാരുണാന്ത്യം പൊട്ടി വീണ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് വീട്ടമ്മക്ക് ദാരുണാന്ത്യം. കരുവാരക്കുണ്ട് സ്വദേശി ആനപ്പാറ സജിയുടെ ഭാര്യ പ്രവിതയാണ് മരിച്ചത്.
പ്രവാസികൾക്ക് ആശ്വാസം; തിരുവനന്തപുരത്ത് നിന്നും റിയാദിലേക്ക് ആഴ്ചയിൽ മൂന്ന് നേരിട്ടുള്ള വിമാനങ്ങൾ നിലവിൽ കണക്ഷൻ വിമാനങ്ങളെ ആശ്രയിക്കേണ്ടി വരുന്ന യാത്രക്കാർക്ക് പുതിയ സർവീസ് നേരിട്ടുള്ള യാത്രാ സൗകര്യം നൽകും
ഹോട്ടൽ മുകൾനിലയിൽ നിന്ന് വീണ് 27കാരി മരിച്ചു, ഒപ്പമുണ്ടായിരുന്ന യുവാവ് നിരീക്ഷണത്തിൽ സംഭവം ഇന്നലെ വൈകിട്ട് ആറുമണിയോടെയാണ് ഉണ്ടായത്. ഈ മാസം 20ന് എറണാകുളം സ്വദേശിയായ യുവാവിനൊപ്പം വൃന്ദ ഹോട്ടലിൽ മുറിയെടുത്തിരുന്നു. ഇരുവരും കുറച്ചുകാലമായി ഒരുമിച്ച് താമസിച്ചിരുന്നതായാണ് പൊലീസിന്റെ പ്രാഥമിക വിവരം.
ഓഹരി വിപണിയിൽ തിരിച്ചടി; മുൻനിര 10 കമ്പനികളിൽ ഏഴിന്റെയും വിപണി മൂല്യം ഇടിഞ്ഞു വെള്ളിയാഴ്ച വ്യാപാരം അവസാനിച്ച ആഴ്ചയിൽ സെൻസെക്സ് 276 പോയിന്റ് താഴ്ന്നതും വിപണിയിലെ ദുർബലമായ പ്രവണത വ്യക്തമാക്കുന്നു. ഇതിന്റെ പ്രതിഫലനം പ്രമുഖ കമ്പനികളുടെ ഓഹരികളിലും പ്രകടമായി.
മഹ്ബൂലയിൽ വൻ സുരക്ഷാ പരിശോധന; 221 പേർ പിടിയിൽ, 790 ട്രാഫിക് നിയമലംഘനങ്ങൾ അസ്വാഭാവിക സാഹചര്യത്തിൽ കണ്ടെത്തിയ 11 പേരെയും മയക്കുമരുന്നും മദ്യവും കൈവശം വെച്ചിരുന്ന എട്ട് പേരെയും അധികൃതർ കസ്റ്റഡിയിലെടുത്തു. വിവിധ കേസുകളുമായി ബന്ധപ്പെട്ട് ആവശ്യപ്പെട്ടിരുന്ന ഒമ്പത് വാഹനങ്ങളും പരിശോധനയിൽ കണ്ടെത്തി.
ഷാങ്ഹായ് ഉച്ചകോടിയിൽ മോദി-ഷി കൂടിക്കാഴ്ചയ്ക്ക് സാധ്യത; പുടിനുമായും ചർച്ചകൾ ചൈന-ഇന്ത്യ ബന്ധവുമായി ബന്ധപ്പെട്ട പ്രധാന വിഷയങ്ങൾ കൂടിക്കാഴ്ചയിൽ ചർച്ചയായേക്കും. സെപ്റ്റംബർ 12ന് നടക്കുന്ന ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി ഷി ജിൻപിങ് ഇന്ത്യയിലെത്താനിരിക്കെയാണ് മോദിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് സാധ്യത ഉയരുന്നത്.
ജനവാസമേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണം; 40കാരന് ജീവൻ നഷ്ടമായി ഓണാവധിയോടനുബന്ധിച്ച് നാട്ടിലെത്തിയതായിരുന്നു ചെങ്ങന്നൂർ കോടതിയിലെ ജീവനക്കാരനായ സുനിൽ. ജനവാസമേഖലയിലെ കൃഷിയിടത്തിൽ കാട്ടുപോത്ത് എത്തിയതിനെ തുടർന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി.