ക്യൂവിൽ നിൽക്കാതെ വിമാനത്തിലേക്ക്: അത്യാധുനിക സ്കാനിങ് സംവിധാനവുമായി ദുബായ് വിമാനത്താവളം വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം കൂടുതല്‍ സുഗമമാക്കുന്നതിനായി നടപ്പാക്കുന്ന വന്‍ സാങ്കേതിക നവീകരണ പദ്ധതികളുടെ ഭാഗമായാണ് ഈ മാറ്റം
സൗദിയുടെ സ്വപ്നനഗരമായ ന്യൂ മുറബ്ബയിൽ 100 കോടി റിയാലിൻ്റെ അത്യാധുനിക ആശുപത്രി വരുന്നു; കരാർ ഒപ്പുവെച്ചു സൗദിയുടെ സ്വപ്ന നഗരമായ 'ന്യൂ മുറബ്ബ'യിൽ 100 കോടി റിയാൽ മുതൽമുടക്കിൽ പുതിയ ജനറൽ ആശുപത്രി നിർമ്മിക്കുന്നു. ന്യൂ മുറബ്ബ ഡെവലപ്‌മെൻറ് കമ്പനിയും അൽ മാന മെഡിക്കൽ ഗ്രൂപ്പും ചേർന്നുള്ള ഈ പദ്ധതിയിൽ 200 കിടക്കകളും അത്യാധുനിക ചികിത്സാ സൗകര്യങ്ങളുമുണ്ടാകും. '
ഓണാഘോഷത്തിന് വർണാഭമായ സമാപനം; തൃശൂരിൽ ഇന്ന് പുലിക്കളി ഇത്തവണ ഒൻപത് സംഘങ്ങളിൽ നിന്നായി ഏകദേശം 450 പുലിക്കളി കലാകാരന്മാരാണ് പങ്കെടുക്കുന്നത്. കുട്ടിപ്പുലികളും പെൺപുലികളും ഉൾപ്പെടെയുള്ള സംഘങ്ങൾ നഗരവീഥികളിലെത്തും
ന്യൂ മുറബ്ബയിൽ 200 കിടക്കകളുള്ള വൻ ആശുപത്രി; 100 കോടി റിയാൽ നിക്ഷേപം പബ്ലിക് ഇൻവെസ്റ്റ്മെന്റ് ഫണ്ടിന്റെ പിന്തുണയോടെ വികസിപ്പിക്കുന്ന ന്യൂ മുറബ്ബയിലെ പ്രധാന സാമൂഹിക അടിസ്ഥാനസൗകര്യ പദ്ധതികളിലൊന്നായിരിക്കും ആശുപത്രി. നഗരത്തിന്റെ രൂപകൽപ്പനയിൽ നിർണായക ഘട്ടം പിന്നിട്ടതിന് പിന്നാലെ പ്രഖ്യാപിക്കുന്ന പ്രധാന നിക്ഷേപ പദ്ധതികളിൽ ആദ്യത്തേതുമാണിത്.
നേപ്പാൾ പ്രളയത്തിൽ 475 മരണം; 60 മലയാളികൾ സുരക്ഷിതർ ആശയവിനിമയം സാധ്യമാകാതിരുന്ന 82 മലയാളികളിൽ 60 പേരുമായി ബന്ധപ്പെട്ട വിവരങ്ങൾ സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരിൽ 14 പേർ കേരളത്തിന് പുറത്ത് താമസിക്കുന്ന മലയാളികളാണെന്ന് നോർക്ക വ്യക്തമാക്കി. ഇനി എട്ട് മലയാളികളെക്കുറിച്ചാണ് സ്ഥിരീകരണം ലഭിക്കാനുള്ളത്. ഇവരുടെ വിവരങ്ങൾ വിദേശകാര്യമന്ത്രാലയത്തിന് കൈമാറിയിട്ടുണ്ട്.
കുവൈത്തിലെ യുഎസ് എംബസി വീണ്ടും സജീവം; വിസ ഇന്റർവ്യൂ അപ്പോയിന്റ്മെന്റുകൾ ഇനി ഓൺലൈനായി കുവൈത്തിൽ നിന്ന് യുഎസ് വിസയ്ക്ക് അപേക്ഷിക്കുന്നവർക്ക് പുതിയ സംവിധാനത്തിലൂടെ അഭിമുഖത്തിനുള്ള തീയതിയും സമയവും ഓൺലൈനായി ക്രമീകരിക്കാം. വിസ സേവനങ്ങൾ കൂടുതൽ കാര്യക്ഷമമായി പുനരാരംഭിക്കുന്നതിന്റെ ഭാഗമായാണ് സൗകര്യം ഒരുക്കിയിരിക്കുന്നത്.
കുവൈത്തിൽ കനത്ത ചൂടിനൊപ്പം മൂടൽമഞ്ഞിനും സാധ്യത; ജാഗ്രതാ നിർദേശവുമായി കാലാവസ്ഥാ കേന്ദ്രം ഇന്ത്യൻ മൺസൂൺ ന്യൂനമർദവുമായി ബന്ധപ്പെട്ട കാലാവസ്ഥാ സാഹചര്യങ്ങളും ചൂടും ഈർപ്പവും നിറഞ്ഞ കാറ്റുമാണ് നിലവിലെ അന്തരീക്ഷ സ്ഥിതിക്ക് കാരണമെന്ന് കേന്ദ്രത്തിന്റെ ആക്ടിംഗ് ഡയറക്ടർ ധരാർ അൽ-അലി വ്യക്തമാക്കി.