ഇനി വിമാനത്താവളത്തിൽ അനൗൺസ്‌മെന്റ് ശബ്ദമില്ല; റിയാദിൽ ‘സൈലന്റ് എയർപോർട്ട്’ സംവിധാനം
വിമാന സർവീസുകളുമായി ബന്ധപ്പെട്ട വിവരങ്ങൾ ഇനി ഓരോ യാത്രക്കാരനും ഡിജിറ്റൽ സംവിധാനങ്ങളിലൂടെ പരിശോധിക്കാം. ടെർമിനലിൽ സ്ഥാപിച്ചിട്ടുള്ള ഇലക്ട്രോണിക് ഡിസ്‌പ്ലേകളിലും മൊബൈൽ ആപ്പിലുമാകും വിമാനത്തിന്റെ സമയക്രമം, ഗേറ്റ് വിവരങ്ങൾ തുടങ്ങിയ പ്രധാന അറിയിപ്പുകൾ ലഭ്യമാകുക