സംസ്ഥാനത്ത് 'ഓപ്പറേഷൻ സൗന്ദര്യ': 9.64 ലക്ഷം രൂപയുടെ വ്യാജ ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തതായി മന്ത്രി കെ. മുരളീധരൻ സംസ്ഥാനത്ത് ഡ്രഗ്സ് കൺട്രോൾ വകുപ്പ് നടത്തിയ 'ഓപ്പറേഷൻ സൗന്ദര്യ'യിൽ 10 ലക്ഷത്തോളം രൂപയുടെ വ്യാജ സൗന്ദര്യ വർദ്ധക വസ്തുക്കൾ പിടികൂടി.
സൗദി അറേബ്യയിലെ പുതിയ ഇന്ത്യൻ അംബാസഡറായി വിപുൽ ചുമതലയേറ്റു സൗദി അറേബ്യയിലെ പുതിയ ഇന്ത്യൻ അംബാസഡറായി വിപുൽ റിയാദിൽ ഔദ്യോഗികമായി ചുമതലയേറ്റു
ഓടിക്കൊണ്ടിരുന്ന ടിപ്പർ ലോറിക്ക് തീപിടിച്ചു, മൂന്നുപേര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക് പോത്തുപ്പാറയിലെ പാറ ക്രഷർ യൂണിറ്റിൽ നിന്ന് ലോഡുമായി മടങ്ങുന്നതിനിടെയാണ് ഉച്ചയ്ക്ക് 12 മണിയോടെ ലോറിയിൽ തീപിടിച്ചത്. എതിരെ വന്ന വാഹനത്തിലുള്ളവർ ടിപ്പർ ലോറിയിൽ നിന്ന് പുക ഉയരുന്നത് ശ്രദ്ധയിൽപ്പെടുത്തി ഡ്രൈവറെ വിവരം അറിയിക്കുകയായിരുന്നു
ഓണം കുടുംബത്തോടൊപ്പം ആഘോഷിക്കാൻ നാട്ടിലേക്ക് പുറപ്പെട്ടു; വിമാനത്താവളത്തിൽ പ്രവാസി മലയാളിക്ക് ദാരുണാന്ത്യം ഞായറാഴ്ച ദുബായിൽ നിന്ന് ഹൈദരാബാദ് വഴി കൊച്ചിയിലേക്ക് യാത്ര ചെയ്യുന്നതിനിടെയായിരുന്നു സംഭവം. രാജീവ് ഗാന്ധി ഇന്റർനാഷണൽ എയർപോർട്ടിൽ ഇമിഗ്രേഷൻ നടപടികൾക്കായി കാത്തുനിൽക്കുമ്പോൾ സനീഷ് പെട്ടെന്ന് കുഴഞ്ഞുവീഴുകയായിരുന്നു
ടാറ്റാ സൺസ് തലപ്പത്ത് മാറ്റം; ചെയർമാൻ സ്ഥാനത്തുനിന്ന് എൻ. ചന്ദ്രശേഖരൻ രാജിവച്ചു, അപ്രതീക്ഷിത നീക്കം ടാറ്റാ സൺസിലെ ഭരണപരമായ വിഷയങ്ങളുമായി ബന്ധപ്പെട്ട് ടാറ്റാ ട്രസ്റ്റും ചന്ദ്രശേഖരനും തമ്മിൽ അഭിപ്രായവ്യത്യാസങ്ങൾ നിലനിന്നിരുന്നതായാണ് പുറത്തുവരുന്ന വിവരം
കേരളത്തില്‍ വീണ്ടും മഴ മുന്നറിയിപ്പ്; നാളെ രണ്ട് വടക്കന്‍ ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യത കാസര്‍കോട്, കണ്ണൂര്‍ ജില്ലകളില്‍ നാളെ യെല്ലോ അലേര്‍ട്ട് നല്‍കി. ശക്തമായ മഴയാണ് ഈ ജില്ലകളില്‍ പ്രവചിക്കുന്നത്.
സൗദിയിലെത്തി മൂന്നാം ദിവസം മരണം; മോർച്ചറിയിൽ അനാഥമായി കിടന്ന യുവാവിന്റെ മൃതദേഹം ഒടുവിൽ ഖബറടക്കി ജൂലൈ 18ന് തൊഴിൽ വിസയിൽ സൗദിയിലെത്തിയ മുസ്തഫ മൂന്ന് ദിവസത്തിന് ശേഷം മരണപ്പെടുകയായിരുന്നു. മരണത്തിൽ സംശയം ഉയർന്നതിനെ തുടർന്ന് പൊലീസ് മൃതദേഹം ഫോറൻസിക് പരിശോധനയ്ക്ക് അയച്ചു