ഇറാനുമായുള്ള വ്യാപാര-സാമ്പത്തിക ബന്ധങ്ങൾ പൂർണ്ണമായും വിച്ഛേദിച്ച് യുഎഇ; മിസൈൽ ആക്രമണ ആരോപണം തള്ളി ഇറാൻ
യുഎഇക്ക് നേരെയുണ്ടായ മിസൈൽ ആക്രമണ ഭീഷണിക്ക് പിന്നാലെ ഇറാനുമായുള്ള എല്ലാ വ്യാപാര ഇടപാടുകളും നിർത്തി വെച്ച് യുഎഇ. ഇറാനുമായി ഒരു തരത്തിലുമുള്ള വ്യാപാര, ധന വിനിമയവും നടത്തില്ലെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു