സംസ്ഥാനത്ത് ഇന്നും നാളെയും വ്യാപക മഴയ്ക്ക് സാധ്യത; ആറ് ജില്ലകളിൽ യെല്ലോ അലേർട്ട് സംസ്ഥാനത്ത് ഇടിമിന്നലേറ്റുള്ള അപകടങ്ങള് വര്ദ്ധിക്കുന്ന സാഹചര്യത്തില് ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പുണ്ട്
ശ്രീലേഖയുടെ രാജി നീക്കം; നഗരസഭാ ഭരണത്തിൽ പ്രതിസന്ധിയില്ലെന്ന് മേയർ കൗൺസിലർ സ്ഥാനം ഒഴിയാനുള്ള തീരുമാനത്തിൽ ഉറച്ചുനിൽക്കുന്ന ശ്രീലേഖയെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങളാണ് നേതൃത്വത്തിന്റെ ഭാഗത്തുനിന്ന് നടക്കുന്നത്
ലാപ്ടോപ്പ് ചാർജറും ബെൽറ്റും ഉപയോഗിച്ച് മർദനം, വിവാഹം കഴിഞ്ഞ് ഒരാഴ്ചയ്ക്കകം സൗദിയിൽ വച്ച് നേരിട്ടത് ക്രൂരപീഡനം, പരാതിയുമായി 24കാരി സൗദിയിലെ താമസസ്ഥലത്ത് വച്ച് ലാപ്ടോപ്പ് ചാർജർ, ബെൽറ്റ്, കുക്കർ ഉൾപ്പെടെയുള്ള വീട്ടുപകരണങ്ങൾ ഉപയോഗിച്ച് മർദിച്ചിരുന്നതായും യുവതി ആരോപിച്ചു.
ശ്രീലേഖ രാജിവെക്കുമോ? തീരുമാനം മാറ്റാൻ പരിശ്രമിച്ച് ബിജെപി രാജി പ്രഖ്യാപനത്തിനു പിന്നാലെ ശ്രീലേഖ തിരുവനന്തപുരത്ത് എത്തിയതായി വിവരമുണ്ടെങ്കിലും വിഷയത്തിൽ ഇതുവരെ പരസ്യ പ്രതികരണത്തിന് തയ്യാറായിട്ടില്ല
ബിജെപിയിൽ വീണ്ടും ഭിന്നത? കൗൺസിലർ സ്ഥാനം രാജിവെച്ച് ആർ. ശ്രീലേഖ തിരുവനന്തപുരം നഗരസഭയിൽ ബിജെപി അധികാരത്തിലെത്തിയാൽ ശ്രീലേഖയെ മേയർ സ്ഥാനത്തേക്ക് പരിഗണിക്കുമെന്ന തരത്തിൽ നേരത്തെ വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാൽ നഗരസഭയിൽ ഭരണം ലഭിച്ചപ്പോൾ വി.വി. രാജേഷിനെയാണ് പാർട്ടി മേയറായി തെരഞ്ഞെടുത്തത്
കേരളത്തിൽ പനി വ്യാപനം രൂക്ഷം; പാലക്കാട് 14കാരി മരിച്ചു രാത്രി 11 മണിയോടെ ശിവരഞ്ജിനിക്ക് വീണ്ടും അസ്വസ്ഥത അനുഭവപ്പെടുകയും ബോധം നഷ്ടപ്പെടുകയും ചെയ്തു. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മരണകാരണം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ വ്യക്തമാകേണ്ടതുണ്ട്
മെസിയെ കേരളത്തിലെത്തിക്കാമെന്ന പേരില് തട്ടിപ്പ്: വി അബ്ദുറഹിമാനെ ചോദ്യം ചെയ്ത് അന്വേഷണ സംഘം അർജന്റീന ടീമിനെ കേരളത്തിലെത്തിക്കുന്നതിനായി നടത്തിയ വിദേശയാത്രയും അന്വേഷണ സംഘം വിശദമായി പരിശോധിക്കുന്നുണ്ട്. സ്പെയിൻ യാത്രയിൽ ആരൊക്കെ പങ്കെടുത്തു, യാത്രയ്ക്കായി ചെലവഴിച്ച തുക എത്ര, അവിടെ ആരുമായെല്ലാം ഔദ്യോഗിക ചർച്ചകൾ നടത്തി തുടങ്ങിയ കാര്യങ്ങളിലാണ് വിവരങ്ങൾ തേടിയത്