കേരളത്തില്‍ ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യത; എല്ലാ ജില്ലകളിലും മുന്നറിയിപ്പ്, എല്ലാ ജില്ലകളിലും മുന്നറിയിപ്പുണ്ട്.
ടർഫിലെ കളി ദുരന്തമായി; കുഴഞ്ഞുവീണ് സിപിഎം നേതാവ് മരിച്ചു ഞായറാഴ്ച ചുനങ്ങാടുള്ള സ്വകാര്യ ടർഫിൽ സുഹൃത്തുക്കൾക്കൊപ്പം ഫുട്ബോൾ കളിക്കുന്നതിനിടെയാണ് ബാലചന്ദ്രൻ പെട്ടെന്ന് കുഴഞ്ഞുവീണത്. സംഭവം കണ്ടവർ ഉടൻ തന്നെ അദ്ദേഹത്തെ കണ്ണിയംപുറത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
പ്രവാസികൾക്ക് കരുതലിന്റെ സ്പർശമായി ബഹ്റൈൻ നവകേരളയുടെ സൗജന്യ മെഡിക്കൽ ക്യാമ്പ് ബഹ്റൈന്‍ നവകേരള ഹൂറ - മുഹറഖ് മേഖല കമ്മിറ്റി, അദിലിയ അല്‍ ഹിലാല്‍ ആശുപത്രിയുമായി സഹകരിച്ച് സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു.
ഭര്‍ത്താവ് ഉപദ്രപിച്ചതിന്റെ ചിത്രങ്ങള്‍ അമ്മയ്ക്ക് അയച്ചുകൊടുത്തു, പിന്നാലെ 27കാരി ജീവനൊടുക്കിയ നിലയില്‍ ഭർത്താവിന്റെ ശാരീരിക പീഡനമാണ് യുവതിയെ ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് കുടുംബത്തിന്റെ പരാതി. പീഡനത്തെ തുടർന്ന് ശരീരത്തിലേറ്റ മുറിവുകളുടെ ചിത്രങ്ങൾ ആരതി പലതവണ തന്റെ അമ്മയ്ക്ക് വാട്സ്ആപ്പ് വഴി അയച്ചിരുന്നതായും ബന്ധുക്കൾ പറയുന്നു
കീം 2026 ഫലം പ്രസിദ്ധീകരിച്ചു; 79,717 പേർക്ക് എൻജിനീയറിങ് പ്രവേശന യോഗ്യത ഈ വർഷം 79,717 വിദ്യാർഥികൾ എൻജിനീയറിങ് പ്രവേശനത്തിന് യോഗ്യത നേടിയപ്പോൾ, 29,941 പേർ ബി.ഫാം പ്രവേശനത്തിനും അർഹരായി
വിവാഹം കഴിഞ്ഞ് പത്ത് ദിവസം; ഹണിമൂൺ യാത്ര ദാരുണമായി, ശ്രീലങ്കയിൽ മലയാളി യുവാവിന് അന്ത്യം വിവാഹം കഴിഞ്ഞ് വെറും പത്ത് ദിവസം മാത്രമാണ് പിന്നിട്ടിരുന്നത്. ഭാര്യയോടൊപ്പം സന്തോഷകരമായ യാത്രയ്ക്കായി ശ്രീലങ്കയിലെത്തിയതായിരുന്നു ഇര്‍ഫാന്‍. എന്നാല്‍, ആ സന്തോഷയാത്ര ഒരിക്കലും തിരികെ വരാത്ത ദുഃഖത്തിലേക്ക് മാറി
മദ്യത്തിലും മയക്കുമരുന്നിലും വീര്യം കുറഞ്ഞതും കൂടിയതുമില്ല എല്ലാം വിപത്ത് തന്നെ പെട്ടിക്കടകൾ മുതൽ കുട്ടികളുടെ ടിഫിൻ ബോക്സുകൾ വരെയും, വാട്ടർ ബോട്ടിലുകൾ വഴിയും ലഹരി എത്തുന്ന സാഹചര്യമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ജീവൻ രക്ഷാ സേവനമായ ആംബുലൻസ് പോലുള്ള സംവിധാനങ്ങൾ പോലും രാസലഹരി കടത്തുന്നതിനായി ഉപയോഗിക്കുന്നുവെന്നത് സമൂഹം നേരിടുന്ന വലിയ അപകടസൂചനയാണെന്നും ഖുതുബയിൽ അദ്ദേഹം വ്യക്തമാക്കി