കൊച്ചിയിൽ ബൈക്കിലെ അപകടകരമായ യാത്ര: വിദ്യാർഥികളുടെ ലൈസൻസ് സസ്പെൻഡ് ചെയ്യാൻ ശുപാർശ വിദ്യാര്‍ഥി നിര്‍ബന്ധമായും ബോധവല്‍ക്കരണ ക്ലാസില്‍ പങ്കെടുക്കണമെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ടിഒ നിര്‍ദേശിച്ചിട്ടുണ്ട്.
മകളെ സ്വീകരിക്കാൻ വിമാനത്താവളത്തിലേക്ക് പുറപ്പെട്ടു; വഴിമധ്യേ കാറിടിച്ച് പിതാവിന് ദാരുണാന്ത്യം ഇറക്കമിറങ്ങി വന്ന കാർ നിയന്ത്രണം വിട്ട് സണ്ണിയെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.
ഗുരുവായൂരിൽ വെർച്വൽ ക്യൂ ദർശനം ഇന്നുമുതൽ; തുടക്കത്തിൽ ആഴ്ചയിൽ രണ്ടുദിവസം പ്രതിദിനം 2,400 ഭക്തർക്ക് ദർശന സൗകര്യം ലഭിക്കുമെന്നാണ് പ്രതീക്ഷ.
മുഖ്യമന്ത്രിയുടെ ഹെലികോപ്റ്റർ യാത്ര; വിശദീകരണത്തെ ചോദ്യം ചെയ്ത് പി രാജീവ് മഴക്കെടുതി രൂക്ഷമായ സാഹചര്യത്തിൽ മുഖ്യമന്ത്രി നേരിട്ട് മാധ്യമങ്ങളെ കാണാതിരുന്നതും അദ്ദേഹം വിമർശനവിധേയമാക്കി. ഉന്നതതല യോഗം കഴിഞ്ഞ ശേഷമാണ് സർക്കാർ വിശദീകരണം നൽകാൻ തയ്യാറായതെന്നും, അതല്ലായിരുന്നുവെങ്കിൽ നേരത്തേ തന്നെ മാധ്യമങ്ങളെ കാണാമായിരുന്നുവെന്നും രാജീവ് പറഞ്ഞു
മഴ മുന്നറിയിപ്പ് പുതുക്കി; 12 ജില്ലകളിൽ ഓറഞ്ച് അലർട്ട്, വെള്ളിയാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യത നിലവിലെ സാഹചര്യത്തിൽ വെള്ളിയാഴ്ച വരെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ശക്തമായ മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. ചൊവ്വാഴ്ച മഴയ്ക്ക് നേരിയ ശമനമുണ്ടാകുമെങ്കിലും വ്യാഴാഴ്ച മുതൽ വീണ്ടും മഴ ശക്തിപ്രാപിക്കുമെന്നും പ്രവചനമുണ്ട്.
മഴയും കാറ്റും ശക്തമാകാൻ സാധ്യത: കടലിൽ പോകരുതെന്ന് മത്സ്യത്തൊഴിലാളികൾക്ക് മുന്നറിയിപ്പ് കേരളം, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാൽ ഇന്നും നാളെയും മത്സ്യബന്ധനത്തിന് പോകരുതെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.