ഡൽഹി ബസുകളിൽ കർട്ടനുകൾക്കും സൺ ഫിലിമിനും വിലക്ക്; പാനിക് ബട്ടൺ നിർബന്ധമാക്കി ഗതാഗത വകുപ്പ് പാനിക് ബട്ടണും ട്രാക്കിങ് സംവിധാനവും എപ്പോഴും പ്രവര്ത്തനക്ഷമമായിരിക്കണമെന്നും നിര്ദേശം നല്കിയിട്ടുണ്ട്.
മദ്യപിച്ച് ട്രെയിനിൽ കയറിയാൽ പുറത്താക്കാം; റെയിൽവേ പൊലീസിന്റെ അധികാരം ശരിവെച്ച് ഹൈക്കോടതി റെയില്വേ നിയമത്തിലെ വ്യവസ്ഥ ഭരണഘടനാവിരുദ്ധമല്ലെന്ന് ഹെെക്കോടതി
വാണിജ്യ എൽപിജി സിലിണ്ടറുകൾക്ക് വില വർധിപ്പിച്ചു; കേരളത്തിലും നിരക്ക് ഉയർന്നു കേരളത്തിലും വില വര്ധിച്ചിട്ടുണ്ട്. തിരുവനന്തപുരം 19 കിലോഗ്രാം സിലിണ്ടറിന് 10 രൂപ വര്ധിച്ച് 2,784 രൂപയായി
നിർഭയ സംഭവത്തെ ഓർമ്മിപ്പിക്കുന്ന ക്രൂരത: ദില്ലിയിൽ 16കാരിയെ സ്ലീപ്പർ ബസിൽ കൂട്ടബലാത്സംഗം ചെയ്ത ഡ്രൈവറും കണ്ടക്ടറും അറസ്റ്റിൽ ദില്ലിയിൽ വഴിതെറ്റിയെത്തിയ ഉത്തർപ്രദേശ് സ്വദേശിയായ 16കാരിയെ സ്വകാര്യ സ്ലീപ്പർ ബസിൽ വെച്ച് ഡ്രൈവറും കണ്ടക്ടറും ചേർന്ന് കൂട്ടബലാത്സംഗം ചെയ്തു.
വിവാഹത്തിൽ നിന്ന് പിന്മാറിയതിൻ്റെ വൈരാഗ്യം: ഉറങ്ങിക്കിടന്ന സഹോദരിമാർക്ക് നേരെ ആസിഡ് ആക്രമണം; 22കാരൻ അറസ്റ്റിൽ ഉത്തർ പ്രദേശിൽ യുവതിക്കും സഹോദരിക്കും നേരെ ആസിഡ് ആക്രമണം. ഹാപുരിലുള്ള മാധാപുർ ഗ്രാമത്തിലാണ് ആക്രമണം നടന്നത്. 21കാരിയായ യുവതിക്കും സഹോദരിയായ 19കാരിക്കും പൊള്ളലേറ്റു.
ഷാങ്ഹായ് ഉച്ചകോടിയിൽ മോദി-ഷി കൂടിക്കാഴ്ചയ്ക്ക് സാധ്യത; പുടിനുമായും ചർച്ചകൾ ചൈന-ഇന്ത്യ ബന്ധവുമായി ബന്ധപ്പെട്ട പ്രധാന വിഷയങ്ങൾ കൂടിക്കാഴ്ചയിൽ ചർച്ചയായേക്കും. സെപ്റ്റംബർ 12ന് നടക്കുന്ന ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി ഷി ജിൻപിങ് ഇന്ത്യയിലെത്താനിരിക്കെയാണ് മോദിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് സാധ്യത ഉയരുന്നത്.
ട്രെയിനിലെ പാൻട്രി ഭക്ഷണത്തിൽ നിന്ന് വിഷബാധ: മലയാളി വിദ്യാർഥികൾക്ക് ആശ്വാസമായി റെയിൽവേയുടെ അടിയന്തര മെഡിക്കൽ സഹായം ഡല്ഹിയില്നിന്ന് പഠനയാത്ര കഴിഞ്ഞ് ഹസ്രത്ത് നിസാമുദ്ദീൻ-എറണാകുളം മംഗള ലക്ഷദ്വീപ് എക്സ്പ്രസില് മടങ്ങുകയായിരുന്ന 80 അംഗ സംഘത്തിലെ 50-ഓളം കുട്ടികള്ക്കാണ് അസ്വസ്ഥത അനുഭവപ്പെട്ടത്.15നും 18നും ഇടയിലുള്ളവരാണ് വിദ്യാര്ഥികള്.