വേനൽച്ചൂടിന് ആശ്വാസമായി മഴ; യുഎഇയിലെ വിവിധ മേഖലകളിൽ ആലിപ്പഴ വർഷം റാസ് അൽ ഖൈമയിലെ ഷൗഖ, ഷാർജയിലെ അൽ മദാം, അഖ്ദർ, മലീഹ തുടങ്ങിയ പ്രദേശങ്ങളിലാണ് ശക്തമായ മഴ ലഭിച്ചത്. ഹത്ത റോഡിലെ അൽ വതൻ സ്ട്രീറ്റിലും ആലിപ്പഴം വീണു
കേരളത്തിൽ തുലാവർഷമെത്തുന്നു; വ്യാഴാഴ്ച മുതൽ മഴ ശക്തമാകും, വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് മഴ മുന്നറിയിപ്പിനെ തുടർന്ന് വിവിധ ജില്ലകളിൽ ദിവസാടിസ്ഥാനത്തിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം, തെക്കുപടിഞ്ഞാറൻ മൺസൂൺ അടുത്ത രണ്ട് ദിവസത്തിനുള്ളിൽ രാജ്യത്തുനിന്ന് പിൻവാങ്ങിയേക്കുമെന്നും കാലാവസ്ഥ വകുപ്പ് കണക്കാക്കുന്നു
പാകിസ്ഥാനിൽ ട്രെയിൻ പാളം തെറ്റി; അഞ്ച് മരണം, നിരവധി പേർക്ക് പരിക്ക് കറാച്ചിയിൽനിന്ന് പേഷ്വാറിലേക്ക് സർവീസ് നടത്തിയിരുന്ന റഹ്മാൻ ബാബ എക്സ്പ്രസാണ് അപകടത്തിൽപ്പെട്ടത്. പുലർച്ചെ 5.15ഓടെ ട്രെയിൻ പാളം തെറ്റുകയായിരുന്നു
തിരൂരിൽ ബസും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം; അമ്മയ്ക്ക് ദാരുണാന്ത്യം, മക്കൾ ഗുരുതരാവസ്ഥയിൽ മക്കളായ ഫാത്തിമ ഷെസ (14), ഷെസാൻ മുസ്തഫ (8) എന്നിവർ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. അമ്മയുടെ മരണവിവരം അറിയാതെ ഗുരുതരാവസ്ഥയിൽ കഴിയുന്ന കുട്ടികളുടെ ആരോഗ്യനിലയെച്ചൊല്ലി ബന്ധുക്കളും നാട്ടുകാരും ആശങ്കയിലാണ്
ഗർഭാശയ ശസ്ത്രക്രിയയ്ക്ക് പിന്നാലെ ആരോഗ്യനില വഷളായി; 49കാരിക്ക് ദാരുണാന്ത്യം ഈ മാസം എട്ടിന് കോഴിക്കോട് മാതൃശിശു സംരക്ഷണകേന്ദ്രത്തിലായിരുന്നു തങ്കമണിയുടെ ശസ്ത്രക്രിയ. പിറ്റേന്ന് മുറിയിലേക്ക് മാറ്റിയതിനു പിന്നാലെ ഛർദ്ദിയും പനിയും അനുഭവപ്പെട്ടതായി ബന്ധുക്കൾ പറയുന്നു
വയോജന സംരക്ഷണ ബിൽ ഇന്ന് നിയമസഭയിൽ; ഉപേക്ഷിച്ചാൽ മൂന്ന് വർഷം തടവ് വയോജനങ്ങളെ ഉപേക്ഷിക്കുകയോ ശാരീരികമായോ മാനസികമായോ പീഡിപ്പിക്കുകയോ ചെയ്താൽ മൂന്ന് വർഷം വരെ തടവും 50,000 രൂപ പിഴയും ലഭിക്കാവുന്ന വ്യവസ്ഥയാണ് ബില്ലിലുള്ളത്. പരിചരണകേന്ദ്രങ്ങളിലെ അന്തേവാസികളുടെ സ്വത്ത് അനധികൃതമായി കൈവശപ്പെടുത്തിയാലും സമാനമായ ശിക്ഷ ലഭിക്കും
മൂന്നാറിൽ നിന്ന് മടങ്ങുന്നതിനിടെ അപകടം; ട്രാവലർ തലകീഴായി മറിഞ്ഞ് ഒരുമരണം മൂന്നാറിൽ വിനോദയാത്ര പൂർത്തിയാക്കി മടങ്ങുകയായിരുന്ന കർണാടകയിലെ മാണ്ഡ്യ സർവകലാശാലയിലെ പിജി വിദ്യാർഥികളുടെ സംഘമാണ് അപകടത്തിൽപ്പെട്ടത്