കേരളത്തിന്റെ ഔദ്യോഗിക നാമമാറ്റം; ബിൽ നാളെ ലോക്സഭയിൽ അവതരിപ്പിക്കും സംസ്ഥാനത്തിന്റെ ഔദ്യോഗിക പേര് ‘കേരളം’ എന്നാക്കുന്നതിനുള്ള നിർദേശത്തിന് കേന്ദ്രമന്ത്രിസഭ നേരത്തെ അംഗീകാരം നൽകിയിരുന്നു. ഇക്കഴിഞ്ഞ ഫെബ്രുവരിയിലായിരുന്നു കേന്ദ്രമന്ത്രിസഭയുടെ അനുമതി
നീറ്റ് പരീക്ഷാ സുരക്ഷ ശക്തമാക്കാൻ എൻടിഎ; സൈബർ സുരക്ഷയും ഫോറൻസിക് സംവിധാനങ്ങളും വിപുലീകരിക്കും ചോദ്യപ്പേപ്പർ ചോർച്ച, ആൾമാറാട്ടം, മറ്റ് പരീക്ഷാ തട്ടിപ്പുകൾ എന്നിവ കണ്ടെത്തുന്നതിനും തടയുന്നതിനും പ്രത്യേക സംഘങ്ങൾക്ക് ചുമതല നൽകും. പരീക്ഷാ സംവിധാനത്തിലെ സുരക്ഷാ വീഴ്ചകൾ കണ്ടെത്തി പരിഹരിക്കുന്നതിനും പുതിയ സംവിധാനം സഹായിക്കുമെന്നാണ് എൻടിഎയുടെ വിലയിരുത്തൽ
കെഎസ്ആർടിസി ബസിന്റെ പിന്നിലെ ചക്രം ദേഹത്ത് കയറിയിറങ്ങി; 65കാരിക്ക് ദാരുണാന്ത്യം കഴിഞ്ഞ ദിവസം രാവിലെ 7.45ഓടെയായിരുന്നു അപകടം. ബസ് സ്റ്റോപ്പിൽ നിന്ന് കെബിപിഎസ് ഭാഗത്തേക്ക് റോഡ് മുറിച്ചുകടക്കുന്നതിനിടെയാണ് തൃപ്പൂണിത്തുറ-ആലുവ റൂട്ടിൽ സർവീസ് നടത്തിയിരുന്ന കെഎസ്ആർടിസി ബസ് സതിയെ ഇടിച്ചത്.
കേരളത്തിൽ ഇന്നും മഴ തുടരും; നാല് ജില്ലകളിൽ യെല്ലോ അലർട്ട്, തീരദേശത്ത് ജാഗ്രത തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും വടക്കൻ ഒഡിഷയ്ക്കും മുകളിലായി രൂപപ്പെട്ട ന്യൂനമർദത്തിന്റെ സ്വാധീനഫലമായി ഓഗസ്റ്റ് 12 വരെ കേരളത്തിൽ മഴ തുടരാനാണ് സാധ്യത. മോശം കാലാവസ്ഥ കണക്കിലെടുത്ത് കേരളം, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് പോകരുതെന്നും കാലാവസ്ഥ വകുപ്പ് നിർദേശിച്ചു.
ജെൻ Z യുവാക്കളെ വഴിതെറ്റിക്കാൻ ശ്രമം’; രാജിക്ക് പിന്നിലെ കാരണം വ്യക്തമാക്കി ധർമ്മേന്ദ്ര പ്രധാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ നേരിൽ കണ്ട് രാജിക്കാര്യം അറിയിച്ചിരുന്നുവെന്നും ഭുവനേശ്വറിലെ ജിഎം സർവകലാശാലയിലെ പരിപാടിക്കിടെ പ്രധാൻ വ്യക്തമാക്കി. യുവാക്കളോട് തനിക്ക് വിരോധമില്ലെന്നും അവരുടെ അഭിപ്രായങ്ങൾ കേൾക്കുകയും ആശങ്കകൾ മനസ്സിലാക്കുകയും ചെയ്യേണ്ടത് പ്രധാനമാണെന്നും അദ്ദേഹം പറഞ്ഞു
തമിഴ്നാട്ടിലെ ക്ഷേത്രങ്ങളിൽ വിഐപി സന്ദർശനത്തിനും മൊബൈൽ ഉപയോഗത്തിനും നിയന്ത്രണം; പുതിയ നിർദേശം വിഐപി ദർശനം ആവശ്യപ്പെടുന്നവർ ക്ഷേത്ര സന്ദർശനത്തിന് ഒരു ദിവസം മുമ്പ് അധികൃതരെ വിവരം അറിയിക്കണം. എത്തുന്ന സമയവും ഒപ്പമുണ്ടാകുന്ന ആളുകളുടെ എണ്ണവും മുൻകൂട്ടി വ്യക്തമാക്കണമെന്നും നിർദേശമുണ്ട്. സിനിമാ താരങ്ങൾ, രാഷ്ട്രീയ നേതാക്കൾ ഉൾപ്പെടെയുള്ള പ്രമുഖർക്കും പുതിയ മാനദണ്ഡങ്ങൾ ബാധകമായിരിക്കും.
ജലനിരപ്പ് ഉയർന്നു; മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ഷട്ടർ തുറന്നു മൺസൂൺ ആരംഭിക്കുന്ന ജൂൺ ആദ്യവാരം തന്നെ സാധാരണയായി കാർഷിക ആവശ്യങ്ങൾക്കായി മുല്ലപ്പെരിയാറിൽ നിന്ന് വെള്ളം തുറന്നുവിടാറുണ്ട്. എന്നാൽ ഇത്തവണ മഴ ദുർബലമായതിനെ തുടർന്ന് ഷട്ടർ തുറക്കുന്നത് വൈകുകയായിരുന്നു.