പ്രവാസികൾക്ക് ആശ്വാസം; സൗദിയിൽ വിസിറ്റ് വിസ പുതുക്കൽ നടപടികൾ ഇനി അബ്ഷിറിലൂടെ
വിസ അനുവദിച്ച വ്യക്തിയുടെ സ്പോൺസറുടെ അബ്ഷിർ അക്കൗണ്ട് ഉപയോഗിച്ചാണ് സേവനം പ്രയോജനപ്പെടുത്തേണ്ടത്. അപേക്ഷ സമർപ്പിക്കുന്നതിന് മുൻപ് സന്ദർശകന്റെ പാസ്‌പോർട്ട് സാധുവായിരിക്കണം. കൂടാതെ മെഡിക്കൽ ഇൻഷുറൻസ് കാലാവധി നിലനിൽക്കുകയും വിസ പുതുക്കാനുള്ള ഫീസ് അടച്ചിരിക്കണമെന്നും ജവാസത് അറിയിച്ചു