പൈലറ്റിന് ശാരീരികാസ്വാസ്ഥ്യം; ദോഹ-ബെംഗളൂരു ഇൻഡിഗോ വിമാനം മസ്കറ്റിലേക്ക് തിരിച്ചുവിട്ടു പൈലറ്റുമാരിൽ ഒരാൾക്ക് ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടതാണ് വിമാനം തിരിച്ചുവിടാൻ കാരണമായതെന്നാണ് റിപ്പോർട്ട്.
സർക്കാർ ജീവനക്കാർക്ക് ഇനി കൈനിറയെ ശമ്പളം: പ്രതിമാസ വരുമാനം 20,000 ദിർഹമാക്കാൻ ഷാർജ ഭരണാധികാരിയുടെ ഉത്തരവ് 72 കോടിയിലധികം ദിർഹം ചെലവഴിച്ച് ഷാർജ സർക്കാരിലെ 17,776 ജീവനക്കാരുടെ വരുമാനമാണ് ഉയർത്തുന്നത്.
അടിയന്തര മുന്നറിയിപ്പ്: എൽ നിനോ പ്രതിഭാസം ശക്തമാകുന്നു; യുഎഇയിൽ അപ്രതീക്ഷിത മഴയ്ക്ക് സാധ്യത ശൈത്യകാലത്തും എൽ നിനോ പ്രതിഭാസത്തിന്റെ സ്വാധീനം മൂലം കാലാവസ്ഥയിൽ വലിയ മാറ്റങ്ങൾ പ്രതീക്ഷിക്കാമെന്ന് അധികൃതർ.
പശ്ചിമേഷ്യ സംഘർഷം; കുവൈത്തിൽ സുരക്ഷാ മുന്നറിയിപ്പ് നൽകി അമേരിക്കൻ എംബസി പശ്ചിമേഷ്യൻ സംഘർഷത്തിന്‍റെ പശ്ചാത്തലത്തിൽ കുവൈത്തിൽ സുരക്ഷാ മുന്നറിയിപ്പ് നൽകി അമേരിക്കൻ എംബസി.
കൊണ്ടോട്ടിയിൽ സ്കൂട്ടർ കണ്ടെത്തി; കാണാതായ ബി ഫാം വിദ്യാർഥിക്കായി അന്വേഷണം ഊർജിതം കഴിഞ്ഞ 29-ാം തീയതി രാത്രി എട്ടുമണിയോടെയാണ് അൻഷിദ് വീട്ടിൽനിന്ന് സ്കൂട്ടറിൽ പുറത്തുപോയത്. പിന്നീട് വീട്ടിൽ തിരിച്ചെത്താത്തതിനെ തുടർന്ന് ബന്ധുക്കൾ പൊലീസിൽ പരാതി നൽകുകയായിരുന്നു. മൊബൈൽ ഫോൺ വീട്ടുകാർ വാങ്ങിവെച്ചതിന് പിന്നാലെയാണ് അൻഷിദ് വീട്ടിൽനിന്ന് ഇറങ്ങിയതെന്നാണ് വിവരം.
വിവാഹത്തിന് മുമ്പ് എച്ച്‌ഐവി പരിശോധന വേണം; വൈദിക ട്രസ്റ്റിയുടെ പ്രസ്താവന തള്ളി മാർത്തോമ്മാ സഭ 18നും 35നും ഇടയിൽ പ്രായമുള്ളവരിൽ എച്ച്‌ഐവി ബാധ വർധിക്കുന്നതായുള്ള റിപ്പോർട്ടുകൾ അടുത്തിടെ കർണാടകയിൽ പുറത്തുവന്നിരുന്നു. 18 മുതൽ 25 വയസ്സുവരെയുള്ള 7,000ലേറെ വിദ്യാർഥികൾക്ക് എച്ച്‌ഐവി സ്ഥിരീകരിച്ചതായാണ് റിപ്പോർട്ടുകൾ.
മരിച്ച ഗുണഭോക്താക്കളുടെ അക്കൗണ്ടിലേക്കും സാമൂഹിക സുരക്ഷാ പെൻഷൻ; അടിമാലിയിൽ ₹3 ലക്ഷത്തോളം ക്രമക്കേട് 2025 ജനുവരി 16 മുതൽ മരിച്ച 16 ഗുണഭോക്താക്കളുടെ അക്കൗണ്ടുകളിലേക്കാണ് മരണശേഷവും പെൻഷൻ തുക കൈമാറിയത്. ഇത്തരത്തിൽ ഏകദേശം മൂന്ന് ലക്ഷം രൂപയുടെ സാമ്പത്തിക നഷ്ടം സർക്കാരിനുണ്ടായതായാണ് ഓഡിറ്റ് വിഭാഗത്തിന്റെ വിലയിരുത്തൽ.