ആരാകും പുതിയ കെപിസിസി അധ്യക്ഷൻ? ഹൈക്കമാൻഡിന്റെ പരിഗണനയിൽ മൂന്ന് പേർ നിലവിലെ കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് മന്ത്രിസഭയിൽ അംഗമായ സാഹചര്യത്തിൽ പദവി ഒഴിയാൻ സന്നദ്ധത അറിയിച്ചതോടെയാണ് പുതിയ അധ്യക്ഷനെ കണ്ടെത്താനുള്ള ചർച്ചകൾ ആരംഭിച്ചത്
ഓണത്തിന് സപ്ലൈകോയുടെ സമ്മാനമഴ; കിറ്റുകളും ഗിഫ്റ്റ് കാർഡുകളും ഓഫറുകളും അരി, വെളിച്ചെണ്ണ, പഞ്ചസാര, ശബരി മസാലകൾ ഉൾപ്പെടെ 21 ഇനങ്ങളാണ് 1000 രൂപയുടെ അത്തം ഓണസമ്മാനക്കിറ്റിലുണ്ടാകുക. സപ്ലൈകോ വിൽപ്പനശാലകളിലൂടെ കിറ്റുകൾ ലഭ്യമാക്കുമെന്ന് മന്ത്രി അനൂപ് ജേക്കബ് അറിയിച്ചു
പ്രിയദര്‍ശിനി ബസില്‍ സീറോ ടിക്കറ്റിൽ യാത്ര; അഞ്ച് പുരുഷ യാത്രക്കാരുടെ പണം വെട്ടിച്ച കണ്ടക്ടർ കുടുങ്ങി മൂവാറ്റുപുഴ–ആലുവ റൂട്ടിൽ സർവീസ് നടത്തുന്ന പ്രിയദർശിനി ബസിലായിരുന്നു സംഭവം. വാഴക്കുളം പഞ്ചായത്തിലെ മഞ്ഞപ്പെട്ടി സ്റ്റോപ്പിൽ ഇറങ്ങിയ രണ്ട് പുരുഷ യാത്രക്കാരുടെ ടിക്കറ്റ് ഇൻസ്പെക്ടർ പ്രിയേഷ് പോൾ പരിശോധിച്ചതോടെയാണ് ക്രമക്കേട് പുറത്തായത്
മരുഭൂമിയെ പച്ചപ്പണിയിച്ച് മുരിങ്ങ കൃഷി: സൗദിയിൽ മുരിങ്ങ കൃഷി വൻ വാണിജ്യ വിജയത്തിലേക്ക് വരണ്ട കാലാവസ്ഥയെ അതിജീവിച്ച് മരുഭൂമിയിൽ മുരിങ്ങ കൃഷി വൻ വാണിജ്യ വിജയമാകുന്നു.
സ്വാതന്ത്ര്യദിനം: കൊച്ചി വിമാനത്താവളത്തിൽ ഓഗസ്റ്റ് 20 വരെ കടുത്ത സുരക്ഷ; സന്ദർശകർക്ക് വിലക്ക് ഓഗസ്റ്റ് 20 വരെയാണ് പ്രത്യേക സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുന്നത്.
ബംഗാള്‍ ഉള്‍ക്കടലിന് മുകളിലെ ന്യൂനമര്‍ദം; സംസ്ഥാനത്ത് ഇന്ന് മുതല്‍ മഴ കനക്കും ബംഗാൾ ഉൾക്കടലിലെ ന്യൂനമർദത്തെ തുടർന്ന് സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു.
ഇനി ഔദ്യോഗികമായി 'കേരളം'; സുപ്രധാന ബില്ലിന് രാജ്യസഭയുടെ അംഗീകാരം കേരള സംസ്ഥാനത്തിന്റെ പേര് ഔദ്യോഗികമായി 'കേരളം' എന്ന് മാറ്റുന്നതിനുള്ള സുപ്രധാന ബില്ല് 'കേരളം ബില്‍ 2026' രാജ്യസഭ പാസാക്കി