സംസ്ഥാനത്ത് കാൽനടയാത്രക്കാരുടെ സുരക്ഷയ്ക്ക് പ്രത്യേക കർമ്മപദ്ധതി; പരീക്ഷണാടിസ്ഥാനത്തിൽ കിഴക്കേക്കോട്ടയിലും സ്റ്റാച്യുവിലും നടപ്പാക്കും സംസ്ഥാനത്തെ റോഡുകളിൽ കാൽനട യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ ഗതാഗത വകുപ്പ് പ്രത്യേക കർമ്മ പദ്ധതി തയാറാക്കുന്നു.
വേനൽച്ചൂടും യുദ്ധഭീതിയും; യുഎഇ തൊഴിൽ മേഖലയിൽ മന്ദഗതി തുടരുന്നു ഉയർന്ന താപനില നേരിട്ടുള്ള തൊഴിൽ അന്വേഷണങ്ങളെയും വാക്ക്-ഇൻ ഇന്റർവ്യൂകളെയും കൂടുതൽ പ്രയാസകരമാക്കിയിരിക്കുകയാണ്.
പ്രിയദർശിനി സൗജന്യ യാത്രക്കെതിരെ സിസിഐയിൽ പരാതി; 750 സ്വകാര്യ ബസുകൾ സർവീസ് നിർത്തിയെന്ന് ആരോപണം ബിബിൻ ടി. ആലപ്പാട്ടാണ് സിസിഐയെ സമീപിച്ചത്. ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ തൃശൂർ ജില്ലാ പ്രസിഡന്റായ ഇദ്ദേഹം ബസ് ഉടമകളുടെ കോ-ഓർഡിനേഷൻ കമ്മിറ്റിയുടെ സംസ്ഥാന പ്രസിഡന്റുമാണ്. സർക്കാർ നടപ്പാക്കിയ പദ്ധതിക്കെതിരെ മത്സരനിയമത്തിന്റെ അടിസ്ഥാനത്തിൽ സിസിഐ ഇടപെടണമെന്നാണ് ഹർജിയിലെ ആവശ്യം.
കുംഭമേള വൈറൽ താരത്തിന് പൊലീസ് സംരക്ഷണം തുടരും; ഹർജികൾ തീർപ്പാകുന്നതുവരെ സുരക്ഷ ഉറപ്പാക്കണമെന്ന് ഹൈക്കോടതി വിവാഹസമയത്ത് താൻ പ്രായപൂർത്തിയായിരുന്നുവെന്ന് വ്യക്തമാക്കുന്നതിനായി പെണ്‍കുട്ടി വിവിധ രേഖകൾ കോടതിയിൽ സമർപ്പിച്ചിരുന്നു
ഗാർഹിക എൽപിജി ബുക്കിംഗ് ഇടവേള കുറയ്ക്കണം: കേന്ദ്രത്തിന് കത്തുമായി അനൂപ് ജേക്കബ് ഓണക്കാലത്ത് ഗാർഹിക പാചക വാതക വിതരണത്തിനുള്ള കാത്തിരിപ്പ് കാലയളവ് കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഭക്ഷ്യമന്ത്രി കേന്ദ്ര പെട്രോളിയം മന്ത്രിക്ക് കത്തയച്ചു.
കാറും സ്വകാര്യ ബസും കൂട്ടിയിടിച്ചു; ഒരാൾ മരിച്ചു, യാത്രക്കാരിക്ക് പരിക്ക് ഇന്ന് വൈകിട്ട് മൂന്നോടെയാണ് അപകടം സംഭവിച്ചത്. ഇടിയുടെ ആഘാതത്തിൽ കാർ പൂർണമായും തകർന്നു. ബസിലുണ്ടായിരുന്ന ഒരു യാത്രക്കാരിക്കും അപകടത്തിൽ പരിക്കേറ്റിട്ടുണ്ട്.
വിക്രം-1 ദൗത്യത്തിന് പിന്നിൽ മലയാളി കരുത്ത്; സ്കൈറൂട്ട് എൻജിനീയർമാരെ മുഖ്യമന്ത്രി അഭിനന്ദിച്ചു രാജ്യത്തിന്റെ ബഹിരാകാശ ഗവേഷണ രംഗത്ത് ചരിത്രപരമായ മുന്നേറ്റത്തിന് പിന്നിൽ മലയാളി യുവ എൻജിനീയർമാരുടെ സാന്നിധ്യം കേരളത്തിന് അഭിമാനകരമാണെന്നും അദ്ദേഹം വ്യക്തമാക്കി.