സൗദിയിൽ ചൊവ്വാഴ്ച വരെ കനത്ത മഴയ്ക്ക് സാധ്യത; ജാഗ്രത ഔദ്യോഗിക മാധ്യമങ്ങളിലൂടെ നൽകുന്ന സുരക്ഷാ നിർദേശങ്ങൾ കൃത്യമായി പാലിക്കണമെന്നും ഭരണകൂടം വ്യക്തമാക്കി.
ഒമാൻ തീരത്ത് കപ്പലിന് നേരെ ആക്രമണം; ഇന്ത്യൻ ജീവനക്കാരന് ദാരുണാന്ത്യം മുസന്ദം ഗവർണറേറ്റിന്റെ തീരപ്രദേശത്താണ് സംഭവം. അജ്ഞാത വസ്തു കപ്പലിൽ പതിച്ചതിന് പിന്നാലെ തീപിടിക്കുകയും തുടർന്ന് കപ്പലിന്റെ നിയന്ത്രണം നഷ്ടപ്പെടുകയും ചെയ്തതായി യുകെ മാരിടൈം ട്രേഡ് ഓപ്പറേഷൻസ് അറിയിച്ചു
മാതാപിതാക്കൾക്കൊപ്പം പാർക്കിലെത്തി; പിന്നാലെ കാണാതായി, സൗദിയിൽ നാലുവയസ്സുകാരനെ മരിച്ച നിലയിൽ കണ്ടെത്തി ശിമാലിയ്യ പാർക്കിന് സമീപത്തെ ഫൗണ്ടനിൽ നിന്നാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. തിങ്കളാഴ്ച വൈകിട്ട് ഏഴുമണിയോടെ മാതാപിതാക്കൾക്കൊപ്പം പാർക്കിലെത്തിയ റയ്യാനെ പിന്നീട് കാണാതാവുകയായിരുന്നു. കുട്ടിയെ കാണാതായതോടെ മാതാപിതാക്കളും ബന്ധുക്കളും ഉടൻ തിരച്ചിൽ ആരംഭിച്ചു.
കാർ നിർമാണ രംഗത്ത് ചരിത്രം കുറിച്ച് സൗദി; 'സീർ' എക്സോബോട്ട് കിരീടാവകാശി പുറത്തിറക്കി സൗദി അറേബ്യയുടെ സ്വന്തം കാർ നിർമാണ കമ്പനിയായ 'സീർ' നിർമിച്ച ആദ്യ കാറായ 'എക്സോബോട്ട്' കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ പുറത്തിറക്കി.
സൗദി ദേശീയ ദിനം: വർണ്ണാഭമായ ആഘോഷങ്ങൾക്ക് വേദിയായി റിയാദിലെ 15 പ്രമുഖ കേന്ദ്രങ്ങൾ സൗദി ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി റിയാദ് നഗരസഭ 15 പ്രധാന കേന്ദ്രങ്ങളിൽ വിപുലമായ പരിപാടികൾ സംഘടിപ്പിച്ചു.
ബാങ്കോക്ക് മുതൽ ഗൾഫ് വരെ; ശീതകാല സർവീസുകൾ വര്ധിപ്പിച്ച് പ്രഖ്യാപനവുമായി സിയാൽ ബാങ്കോക്ക്-ഡോൺ മുവാങിലേക്കുള്ള നിലവിലെ സർവീസുകൾക്ക് പുറമെ ആഴ്ചയിൽ നാല് സർവീസുകൾ കൂടി ആരംഭിക്കും. എയർ ഇന്ത്യ എക്സ്പ്രസാണ് ഈ സർവീസുകൾ നടത്തുന്നത്. ഇതോടെ തായ്ലൻഡിലേക്കുള്ള യാത്ര കൂടുതൽ സൗകര്യപ്രദമാകുന്നതിനൊപ്പം തെക്കുകിഴക്കൻ ഏഷ്യയിലെ മറ്റ് കേന്ദ്രങ്ങളിലേക്കുള്ള കണക്ടിവിറ്റിക്കും കൂടുതൽ സാധ്യതയൊരുങ്ങും
ഗൾഫ് വിപണിയിലേക്ക് ചുവടുവെച്ച് ഫോൺപേ; യുഎഇ സെൻട്രൽ ബാങ്കിന്റെ പച്ചക്കൊടി അപേക്ഷയുമായി ബന്ധപ്പെട്ട പ്രാഥമിക പരിശോധനകൾ പൂർത്തിയായതിന് ശേഷമാണ് റെഗുലേറ്ററി അനുമതി ലഭിച്ചത്. റീട്ടെയിൽ പേയ്മെന്റ് സേവനങ്ങൾ, കാർഡ് സ്കീമുകൾ, സ്റ്റോർഡ് വാല്യൂ സംവിധാനങ്ങൾ എന്നിവ ഉൾപ്പെടുന്ന മേഖലകളിലാണ് പ്രവർത്തനാനുമതിക്കായുള്ള നടപടികൾ മുന്നോട്ട് പോയത്