ഗതാഗത വിപ്ലവത്തിന് തുടക്കം: ദുബായിലെ ആദ്യ ഇത്തിഹാദ് റെയിൽ സ്റ്റേഷൻ തുറക്കുന്നു ഇത്തിഹാദ് റെയിലിനെ ദുബായ് മെട്രോയുമായി ബന്ധിപ്പിക്കുന്നു എന്നതാണ് അൽ യലായീസ് സ്റ്റേഷന്റെ ഏറ്റവും വലിയ പ്രത്യേകത
റിയാദിൽ മരിച്ച 35കാരിയായ നഴ്സിന്റെ മൃതദേഹം നാട്ടിലെത്തിച്ചു 35കാരിയായ ചിപ്പി രതീഷ് റിയാദ് നദീമിലെ സ്വകാര്യ ക്ലിനിക്കിൽ സ്റ്റാഫ് നഴ്സായി ജോലി ചെയ്തുവരികയായിരുന്നു. കഴിഞ്ഞ മൂന്ന് വർഷമായി ഇവിടെ സേവനമനുഷ്ഠിച്ചുവരുന്നതിനിടെയാണ് ഏതാനും ദിവസം മുമ്പ് മരണം സംഭവിച്ചത്
സൗദിക്ക് എഫ്-35 വിമാനങ്ങൾ നൽകാൻ അമേരിക്ക; 48 യുദ്ധവിമാനങ്ങൾക്ക് അനുമതി സൗദിയുടെ വ്യോമസേനയെ കൂടുതൽ ആധുനികമാക്കുന്നതിന്റെ ഭാഗമായാണ് എഫ്-35 വിമാനങ്ങൾ സ്വന്തമാക്കാനുള്ള നീക്കം. ഇറാനിൽനിന്നുള്ള ഭീഷണി നേരിടുന്നതിനൊപ്പം രാജ്യത്തിന്റെ വിഷൻ 2030 പദ്ധതിയുടെ ഭാഗമായി സൈനിക ശേഷി വർധിപ്പിക്കാനും റിയാദ് ലക്ഷ്യമിടുന്നുണ്ട്
സൗദി അറേബ്യയിൽ ശക്തമായ മഴ: ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ അടിയന്തര ജാഗ്രതാ നിർദ്ദേശം ജസാൻ, അസീർ പ്രവിശ്യകളിലാണ് മഴ ഏറ്റവും ശക്തമാകാൻ സാധ്യതയുള്ളത്
മറ്റുള്ളവർ നൽകുന്ന പാഴ്സലുകൾ കൊണ്ടുപോകരുത്; കുവൈത്തിൽ യാത്രക്കാർക്ക് ആഭ്യന്തര മന്ത്രാലയത്തിന്റെ മുന്നറിയിപ്പ് സമീപകാലത്ത് നടന്ന മൂന്ന് വ്യത്യസ്ത സംഭവങ്ങളാണ് മന്ത്രാലയത്തിന്റെ മുന്നറിയിപ്പിന് പിന്നിൽ. വിദേശത്തുനിന്ന് മറ്റൊരാൾക്ക് കൈമാറുന്നതിനായി കൊണ്ടുവന്ന മരുന്ന് കണ്ടെയ്നറുകൾ പരിശോധിച്ചപ്പോൾ അവയ്ക്കുള്ളിൽ മയക്കുമരുന്നും സൈക്കോട്രോപിക് വസ്തുക്കളും കണ്ടെത്തുകയായിരുന്നു
സൗദി യുദ്ധവിമാനം തകർത്തതായി ഹൂതികൾ; പൈലറ്റുമാരുടെ വിവരമില്ല ഏകദേശം നാല് മിനിറ്റ് ദൈർഘ്യമുള്ള വീഡിയോയാണ് ഹൂതികൾ പുറത്തുവിട്ടത്. യുദ്ധവിമാനത്തെ ലക്ഷ്യമിടുന്ന ദൃശ്യങ്ങൾക്ക് പിന്നാലെ തീപിടിച്ച് തകർന്നുവീണതായി പറയുന്ന വിമാനത്തിന്റെ അവശിഷ്ടങ്ങളും കാണാം
ദുബായ് ഗ്ലോബൽ വില്ലേജ് 31-ാം സീസൺ: ആകർഷക ആനുകൂല്യങ്ങളോടെ വിഐപി പാക്കുകൾ പ്രഖ്യാപിച്ചു; ബുക്കിംഗ് സെപ്റ്റംബർ 21 മുതൽ വിവിധ ആനുകൂല്യങ്ങളോടെ നാല് കാറ്റഗറികളിലാണ് വിഐപി പാക്കുകൾ ലഭ്യമാകുക