പ്രവാസി മലയാളി യുവാവ് സൗദി അറേബ്യയിൽ നിര്യാതനായി പ്രവാസി മലയാളി യുവാവ് സൗദി അറേബ്യയിൽ നിര്യാതനായി. മലപ്പുറം വണ്ടൂർ ചെമ്പ്രശ്ശേരി സ്വദേശി പാലക്കപള്ളിയാലിൽ മുഹമ്മദ് റാഷിദ് ആണ് മരിച്ചത്.
നേപ്പാളിലെ മിന്നൽ പ്രളയത്തിൽ കുടുങ്ങി 36 അംഗ മലയാളി സംഘം, ഇടപെട്ട് മുഖ്യമന്ത്രി പ്രളയത്തിൽ കുടുങ്ങിയ മലയാളികളുടെ സുരക്ഷയും വിവരങ്ങളും ഔദ്യോഗികമായി അന്വേഷിക്കുന്നതിനായി സംസ്ഥാന സർക്കാർ അടിയന്തര നടപടികൾ സ്വീകരിച്ചു.
മഴ കനത്ത തിരുവോണം: മധ്യകേരളത്തിൽ അതിശക്തമായ മഴ മുന്നറിയിപ്പ്; 4 ജില്ലകളിൽ ഓറഞ്ച് അലർട്ട് എറണാകുളം, ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം ഉൾപ്പെടെ 5 ജില്ലകളിൽ യെല്ലോ അലർട്ടും നിലവിലുണ്ട്
കേരളത്തിൽ മഴയ്ക്കും കാറ്റിനും സാധ്യത; ആറ് ജില്ലകളിൽ യെല്ലോ അലർട്ട് തീരപ്രദേശങ്ങളിലും ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി ഉയർന്ന തിരമാലകൾ രൂപപ്പെടാനും കടലാക്രമണത്തിന് സാധ്യതയുണ്ടെന്നും ദേശീയ സമുദ്ര വിവര വിശകലന കേന്ദ്രം മുന്നറിയിപ്പ് നൽകി.
ചേലക്കോട് ടാങ്കർ ലോറി നിയന്ത്രണം വിട്ട് അപകടം: രണ്ടുപേർ മരിച്ചു ചേലക്കോട്ടിൽ വെച്ച് ചായകുടിക്കാൻ ഇറങ്ങിയതായിരുന്നു ഇരുവരും .ഇതിനിടെ അതുവഴി വന്ന മിൽമയുടെ ടാങ്കർ ലോറി നിയന്ത്രണം വിട്ട് ഇരുവരുടെയും ഇടയിലേക്ക് പാഞ്ഞുകയറുകയായിരുന്നു.
സന്തോഷവും സമൃദ്ധിയും നിറയട്ടെ; തിരുവോണ ദിനത്തിൽ മലയാളികൾക്ക് ആശംസകളുമായി പ്രധാനമന്ത്രിയും രാഷ്ട്രപതിയും ഓണം സന്തോഷത്തിന്റെയും ഐക്യത്തിന്റെയും സമൃദ്ധിയുടെയും സന്ദേശം കൂടുതൽ ശക്തിപ്പെടുത്തട്ടെയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആശംസിച്ചു. സമൂഹത്തിൽ ഒരുമയും സൗഹാർദവും വളർത്താൻ ഓണാഘോഷങ്ങൾ പ്രചോദനമാകട്ടെയെന്നും അദ്ദേഹം ആശംസാ സന്ദേശത്തിൽ പറഞ്ഞു
പൂക്കളും പൂവിളികളുമായി തിരുവോണം; ആഘോഷത്തിമിർപ്പിൽ ലോകമെമ്പാടുമുള്ള മലയാളികൾ കാലം മാറിയതോടെ ആഘോഷരീതികളിൽ നിരവധി പുതുമകൾ എത്തിയെങ്കിലും ഓണത്തിന്റെ ആവേശത്തിന് കുറവൊന്നുമില്ല. വീടുകളിലും സ്ഥാപനങ്ങളിലും പൂക്കളമൊരുക്കിയും ഓണസദ്യ ഒരുക്കിയും പുതുവസ്ത്രങ്ങൾ അണിഞ്ഞുമാണ് മലയാളികൾ തിരുവോണത്തെ വരവേൽക്കുന്നത്.